CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 43 Seconds Ago
Breaking Now

പുതിയ കാര്‍ ടാക്‌സ് ബാന്‍ഡുകള്‍ പണി തുടങ്ങുന്നു; 2017 ഏപ്രില്‍ മുതല്‍ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ക്ക് ബാന്‍ഡ് മാറ്റം ബാധകം; സീറോ ടാക്‌സ് ശുദ്ധമായ ഇലക്ട്രിക് കാറുകള്‍ക്ക് മാത്രം; ഇനി കംപ്ലീറ്റ് കണ്‍ഫ്യൂഷന്‍

പുതിയ കാറുകളുടെ വില്‍പ്പന ഏറെ കുറഞ്ഞതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഡീസല്‍ കാറുകളുടെ വില്‍പ്പന 17% കുറഞ്ഞു

ഒരു പുതിയ കാര്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്ത ആരാണുള്ളത്! പക്ഷെ ഈ ഏപ്രില്‍ മാസം എത്തുമ്പോള്‍ ആ സ്വപ്‌നം നടപ്പാക്കേണ്ടിയിരുന്നില്ലെന്ന് നല്ലൊരു ശതമാനം കാറുടമകളും ചിന്തിക്കും. മാറ്റത്തിന് വിധേയമാകുന്ന ടാക്‌സ് ബാന്‍ഡുകള്‍ തന്നെ കാരണം. വാഹന ഉടമകളെ കണ്‍ഫ്യൂഷനിലേക്ക് തള്ളവിട്ടുകൊണ്ട് കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ വാങ്ങിയ പുതിയ കാറുകള്‍ക്കാണ് ടാക്‌സ് നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. ജനപ്രിയമായ പല ബ്രാന്‍ഡ് കാറുകള്‍ക്കും ടാക്‌സ് വന്‍തോതില്‍ ഉയരും. 

ഓണര്‍ഷിപ്പ് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പുതിയ നിയമങ്ങള്‍ മൂന്ന് ടാക്‌സ് ബാന്‍ഡുകളായി പിടിമുറുക്കും. സീറോ എമിഷന്‍ ഉള്ളവയ്ക്ക് മാത്രമാണ് ടാക്‌സ് ഇളവുള്ളത്. അല്ലാതെയുള്ള പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് 140 പൗണ്ട് വാര്‍ഷിക ചാര്‍ജ്ജും, ഹൈബ്രിഡ് കാറുകള്‍ക്ക് 130 പൗണ്ടുമാണ് ഫീസ്. നേരത്തെ 100 ഗ്രാം/കി.മീറ്റര്‍ എന്ന ശതമാനത്തിന് താഴെ സിഒ2 പുറത്തുവിട്ടിരുന്ന കാറുകള്‍ക്ക് ടാക്‌സ് അടയ്‌ക്കേണ്ടിയിരുന്നില്ല. 40,000 പൗണ്ടില്‍ അധികം മുടക്കി കാര്‍ വാങ്ങിയവരാണെങ്കില്‍, അത് ഇലക്ട്രിക് കാറാണെങ്കില്‍ പോലും അടുത്ത അഞ്ച് വര്‍ഷത്തേക്ക് 310 പൗണ്ട് അധിക വാര്‍ഷിക നിരക്ക് അടയ്‌ക്കേണ്ടി വരും. 

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഷോറൂം ടാക്‌സ് എന്നറിയപ്പെടുന്ന ആദ്യ വര്‍ഷത്തെ നികുതി സിഒ2 അടിസ്ഥാനമാക്കിയാണ് ഈടാക്കുന്നത്. ഒന്നാംവര്‍ഷത്തിന് ശേഷമാണ് പെട്രോള്‍ ഡീസല്‍ കാറുകള്‍ക്ക് 140 പൗണ്ടും, ഹൈബ്രിഡുകള്‍ക്ക് 130 പൗണ്ടും ഫീസ് അടയ്‌ക്കേണ്ടി വരുന്നത്. 140 ഗ്രാം/കി.മീറ്ററില്‍ താഴെ സിഒ2 പുറത്തുവിടുന്ന കാറുകള്‍ക്ക് ഏപ്രില്‍ 2017 മുതല്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടി നിരക്ക് അടയ്‌ക്കേണ്ടി വരും. യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും കാര്‍ വാങ്ങിയവര്‍ക്കും ടാക്‌സ് ബാധകമാണ്. 17 പ്ലെയിറ്റ് രജിസ്റ്റേഡ് കാറുകള്‍ക്കാണ് ഇത്. 

മുന്‍ ചാന്‍സലര്‍ ജോര്‍ജ്ജ് ഓസ്‌ബോണ്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ദ്ധനകള്‍ പ്രമുഖ കാറുകളുടെ വാര്‍ഷിക നിരക്കിനെ ബാധിക്കും. പുതിയ കാറുകളുടെ വില്‍പ്പന ഏറെ കുറഞ്ഞതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഡീസല്‍ കാറുകളുടെ വില്‍പ്പന 17% കുറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.