CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 2 Minutes 55 Seconds Ago
Breaking Now

പാക്കിസ്ഥാന്‍ കശ്മീര്‍ ആക്രമിച്ചപ്പോള്‍ നെഹ്രു ആര്‍എസ്എസ് സഹായം തേടി ; ഉമാഭാരതി

ജമ്മു കശ്മീര്‍ ലക്ഷ്യമിട്ട് പാക്കിസ്താന്‍ ആക്രമണം നടത്തിയ വേളയിലാണ് നെഹ്‌റു ആര്‍എസ്എസിന്റെ സഹായം ആവശ്യപ്പെട്ടത്.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു ആര്‍എസ്എസിന്റെ സഹായം തേടിയെന്ന് വാദവുമായി കേന്ദ്രമന്ത്രി ഉമാ ഭാരതി . രാജ്യം സ്വാതന്ത്രം നേടിയതിനു പിന്നാലെ ജമ്മു കശ്മീര്‍ ലക്ഷ്യമിട്ട് പാക്കിസ്താന്‍ ആക്രമണം നടത്തിയ വേളയിലാണ് നെഹ്‌റു ആര്‍എസ്എസിന്റെ സഹായം ആവശ്യപ്പെട്ടത്. അന്ന് നെഹ്‌റുവിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ആര്‍എസ്എസ് സഹായിച്ചുവെന്നും ഉമാ ഭാരതി പറഞ്ഞു.

രാജ്യം സ്വാതന്ത്ര്യം നേടി ശേഷം കശ്മീര്‍ ഭരിച്ചിരുന്ന മഹാരാജ ഹരി സിങ് കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുന്ന കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. ഇതിറഞ്ഞ നെഹ്‌റു വിഷമിച്ചു. ഈ സമയത്ത് പാക്കിസ്താന്‍ ജമ്മു കശ്മീര്‍ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങി. പാക് സൈന്യം ഉധംപുര്‍ വരെ എത്തി.

അപ്രതീക്ഷിത ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം പകച്ചു പോയി. സംഭവത്തില്‍ ആര്‍എസ്എസിന്റെ സഹായം തേടി നെഹ്‌റു അന്ന് ആര്‍എസ്എസ് മേധാവിയായിരുന്ന എം.എസ്. ഗോള്‍വാക്കര്‍ക്ക് കത്ത് എഴുതി. ഗോള്‍വാക്കര്‍ുടെ നിര്‍ദേശപ്രകാരം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആവശ്യമായ സഹായം ചെയ്തുവെന്നാണ് ഉമാ ഭാരതി പറഞ്ഞത്.

സൈന്യം മാസങ്ങള്‍ കൊണ്ട് ചെയ്യുന്ന കാര്യം ചെയ്യാന്‍ ആര്‍.എസ്.എസിനു മൂന്നു ദിവസം മതിയെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പരമാര്‍ശത്തെക്കുറിച്ച് ഉമഭാരതി പ്രതികരിച്ചില്ല.രാജ്യത്തിനുവേണ്ടി യുദ്ധംചെയ്യാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തം നിലയില്‍ സൈന്യത്തെ രൂപപ്പെടുത്താന്‍ ആര്‍എസ്എസിന് കഴിയും. സൈന്യത്തിന് തുല്യമായ അച്ചടക്കമുള്ള സംഘടനയാണ് ആര്‍എസ്എഎസ് എന്നും മോഹന്‍ ഭഗവത് അഭിപ്രായപ്പെട്ടിരുന്നു.

സംഭവം വിവാദമായതോടെ ആര്‍എസ്എസ് നിലപാട് മാറ്റിയിരുന്നു. രാജ്യത്ത് അടിയന്തര സാഹചര്യം വന്നാല്‍ ഭരണഘടനാ അനുവദിക്കുന്ന പക്ഷം സാധാരണക്കാരെ പരിശീലിപ്പിച്ച് സജ്ജമാക്കാന്‍ ആറു മാസം വേണ്ടി വരും. അതേസമയം സ്വയംസേവകരെ പരിശീലിപ്പിച്ച് സജ്ജമാക്കുന്നതിന് മൂന്നു ദിവസം മതിയെന്നായിരുന്നു പുതിയ വിശദീകരണം.

 




കൂടുതല്‍വാര്‍ത്തകള്‍.