CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 16 Minutes 55 Seconds Ago
Breaking Now

വാല്‍പ്പാറയില്‍ നാലര വയസ്സുകാരനെ കൊന്ന പുലി കെണിയിലായി

കഴിഞ്ഞ ബുധനാഴ്ചയാണ് നാലര വയസ്സുകാരനായ സെയ്തുളിനെ പുലി കടിച്ചുകൊന്നത്.

അതിരപ്പിള്ളി വാല്‍പ്പാറയില്‍ നാലര വയസ്സുകാരനെ കൊന്ന പുലി കെണിയായി. കുട്ടിയുടെ വീടിന്റെ സമീപത്ത് വനം വകുപ്പു വച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലര്‍ച്ചെ സ്ഥലത്തെത്തിയ നാട്ടുകാരാണ് പുലി കെണിയില്‍ കുടുങ്ങിയത് അറിഞ്ഞത്. മറ്റൊരു കൂട്ടിലേക്ക് പുലിയെ മാറ്റും. ഇതിനായി മയക്കുവടി വയ്‌ക്കേണ്ട ഉദ്യോഗസ്ഥര്‍ അല്‍പ്പ സമയത്തിനിടെ എത്തും. കഴിഞ്ഞ ബുധനാഴ്ചയാണ് നാലര വയസ്സുകാരനായ സെയ്തുളിനെ പുലി കടിച്ചുകൊന്നത്. വാല്‍പ്പാറയിലെ നടുമലൈ എസ്റ്റേറ്റിലായിരുന്നു സംഭവം. തോട്ടം തൊഴിയിലാളിയായ അഷ്‌റഫ് അലിയുടെയും സെബിയുടേയും മകനാണ് സെയ്തുള്‍.

കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെ മാതാവിനൊപ്പം മുറ്റത്തേക്കി ഇറങ്ങിയപ്പോഴാണ് കുട്ടിയെ പുലി പിടികൂടി കാട്ടിലേക്ക് മറഞ്ഞത്. ഉടന്‍ പരിസര വാസികളും വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസ് തിരച്ചില്‍ തുടങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രണ്ടര മണിക്കൂര്‍ തിരച്ചിലിനൊടുവില്‍ കുട്ടിയെ കാട്ടിനുള്ളില്‍ നിന്നു തല വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.