CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 2 Minutes 51 Seconds Ago
Breaking Now

പ്രിയ പ്രകാശ് വാര്യര്‍ മുസ്ലീം മതവിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തി ; ഹൈദരാബാദ് പോലീസ് സ്റ്റേഷനില്‍ പരാതി !

പരാതി സ്വീകരിച്ചെങ്കിലും പൊലീസ് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ഒരു അഡാര്‍ ലവിലൂടെ ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയ പ്രിയ പ്രകാശിനെതിരെ ഹൈദരാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി. മുസ്ലീം മതവിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു കൂട്ടം മുസ്ലീം യുവാക്കള്‍ ചേര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെട്ടതെന്ന് പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഇംഗ്ലീഷിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യുമ്പോള്‍ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി സ്വീകരിച്ചെങ്കിലും പൊലീസ് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

വര്‍ഷങ്ങളായി മുസ്ലീം സമുദായത്തിനുള്ളില്‍ അറിയാവുന്ന ഒരു പാട്ടാണിത് എന്ന് മനസ്സിലാക്കാതെയാണ് ഹൈദരാബാദിലുള്ള മുസ്ലീം യുവാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. ദേശീയ തലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച പാട്ടിനെതിരെ പരാതി നല്‍കുമ്പോള്‍ ലഭിക്കുന്ന മീഡിയയില്‍ ശ്രദ്ധിക്കപ്പെടുമെന്നതിനാലാകാം ഇവരുടെ ശ്രമമെന്ന വിമര്‍ശനവം ഉണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.