CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 52 Minutes 50 Seconds Ago
Breaking Now

ക്രിസ്ത്യാനികള്‍ക്ക് ജെറുസലേമിലേക്ക് സൗജന്യ യാത്ര ഓഫര്‍ ചെയ്ത് ബിജെപി; ഹജ്ജ് സബ്‌സിഡി റദ്ദാക്കിയ പാര്‍ട്ടിയുടെ നാഗാലാന്‍ഡിലെ തെരഞ്ഞെടുപ്പ് വാഗ്ദാനം കേട്ട് ഞെട്ടരുത്

ഈ മാസം അവസാനമാണ് മേഖലയിലെ മൂന്ന് സംസ്ഥാനങ്ങളില്‍, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഹജ്ജ് യാത്രക്കുള്ള സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ട് ഒരു മാസം തികയുന്നതേയുള്ളൂ. അപ്പോഴാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന ബിജെപി നാഗാലാന്‍ഡില്‍ വിചിത്രമായ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം മുന്നോട്ട് വെയ്ക്കുന്നത്. നാഗാലാന്‍ഡില്‍ അധികാരത്തില്‍ എത്തിയാല്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് ജെറുസലേമിലേക്ക് സൗജന്യ യാത്രയാണ് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് ഒട്ടാകെയാണോ, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികള്‍ക്ക് മാത്രമാണോ ഈ ഓഫറെന്ന് വ്യക്തമല്ല. ഈ മാസം അവസാനമാണ് മേഖലയിലെ മൂന്ന് സംസ്ഥാനങ്ങളില്‍, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മേഘാലയയിലെ ജനസംഖ്യയില്‍ 75 ശതമാനവും ക്രിസ്ത്യന്‍ സമൂഹമാണ്.

നാഗാലാന്‍ഡില്‍ 88 ശതമാനം ക്രിസ്ത്യന്‍ വിഭാഗമാണുള്ളത്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സൗജന്യ ജെറുസലേം യാത്ര നാഗാലാന്‍ഡിലെ വാഗ്ദാനമാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്ത്യാനികള്‍ക്ക് ജെറുസലേം യാത്ര അനുവദിക്കുമെന്ന ബിജെപിയുടെ വാഗ്ദാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഹജ്ജ് സബ്‌സിഡി റദ്ദാക്കിയ സാഹചര്യത്തില്‍ ഇ്തതരമൊരു വാഗ്ദാനം നല്‍കുന്നതാണ് പ്രശ്‌നമാകുന്നത്.

അതേസമയം ഇത്തരം വാഗ്ദാനങ്ങള്‍ ആദ്യമായല്ല ലോകത്ത് നടക്കുന്നതെന്ന് ജെറുസലേം പത്രം വ്യക്തമാക്കി. മക്കയില്‍ പോകാന്‍ സബ്‌സിഡി നല്‍കുന്ന നൈജീരിയ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് ജെറുസലേമില്‍ പോകാനും സബ്‌സിഡി നല്‍കുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.