CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 14 Seconds Ago
Breaking Now

കൂട്ടുകാര്‍ ഒന്നിച്ച് മദ്യപിക്കവെ വെള്ളം തീര്‍ന്നുപോയി; വിസ്‌കിയില്‍ മൂത്രം ഒഴിച്ച് കുടിക്കാന്‍ പരിഹസിച്ച യുവാവിനെ സുഹൃത്ത് അടിച്ച് കൊന്നു

ചൗബെയുടെ തലയില്‍ നിന്നും ചോര പ്രവഹിച്ചതോടെ സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

കൂട്ടുകാര്‍ ഒന്നിച്ച് ഇടയ്‌ക്കൊന്നു കൂടുകയും മദ്യപിക്കുകയും ചെയ്യുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. ഇതിനിടയില്‍ പറയുന്ന തമാശകളും മറ്റും പലരും ആസ്വദിക്കാറാണ് പതിവ്. എന്നാല്‍ മുംബൈയില്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ ഒരുമിച്ച് മദ്യപിച്ചപ്പോള്‍ പറഞ്ഞ ഒരു തമാശ കാര്യമായപ്പോള്‍ 25 വയസ്സുകാരന്റെ ജീവനാണ് പൊലിഞ്ഞത്.

മദ്യപാനത്തിനിടെ വെള്ളം തീര്‍ന്നുപോയപ്പോള്‍ മൂത്രമൊഴിച്ച് ബാക്കി വിസ്‌കി കുടിക്കാമെന്ന് അഭിപ്രായപ്പെട്ട തമാശയാണ് 27-കാരനായ സന്ദീപ് ഗവാസിന് ഇഷ്ടപ്പെടാതെ പോയത്. ഇതിന്റെ പേരില്‍ നടത്തിയ അക്രമത്തില്‍ അച്യുത് ചൗബെയാണ് കൊല്ലപ്പെട്ടത്. ഭയാന്ദറില്‍ ചൈനീസ് ഷോപ്പ് നടത്തി വരികയായിരുന്നു ചൗബെ.

ശനിയാഴ്ച രാത്രിയാണ് ചൗബെയും, ഗവാസും, മറ്റ് മൂന്ന് സുഹൃത്തുക്കളും ഒത്തുകൂടി മദ്യപിച്ചത്. മദ്യപാനം ഞായറാഴ്ച വെളുപ്പിന് വരെ നീണ്ടു. ഗവാസ് ഒരു പെഗ് കൂടി അടിയ്ക്കാന്‍ ഒരുങ്ങിയപ്പോഴാണ് വെള്ളം തീര്‍ന്നുപോയതായി മനസ്സിലാക്കിയത്. ഇനിയെന്ത് ചെയ്യുമെന്ന് ഇയാള്‍ ആശങ്കപ്പെട്ട് ഇരിക്കുമ്പോഴാണ് ചൗബെ ഒരു തമാശ പറഞ്ഞത്.

ബാക്കിയുള്ള വിസ്‌കി അടിയ്ക്കാന്‍ സ്വന്തം മൂത്രം ഉപയോഗിച്ചാല്‍ മതിയെന്നായിരുന്നു 25-കാരന്റെ ഉപദേശം. മറ്റുള്ളവരും ഈ തമാശ കേട്ട് കളിയാക്കിയതോടെ ഗവാസിന്റെ രോഷം അതിരുകടന്നു. അടുത്ത് കിടന്ന ഒരു മരക്കഷ്ണം എടുത്ത് ഗവാസിന്റെ തലയ്ക്ക് അടിച്ചാണ് ഇയാള്‍ തമാശയോട് പ്രതികരിച്ചത്. പിടിച്ചുമാറ്റാന്‍ ശ്രമിച്ച സുഹൃത്ത് വിവേക് സിംഗിനും മര്‍ദ്ദനമേറ്റു. ചൗബെയുടെ തലയില്‍ നിന്നും ചോര പ്രവഹിച്ചതോടെ സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

ചോര വാര്‍ന്നാണ് ചൗബെ മരിച്ചത്. പിറ്റേന്ന് പ്രദേശവാസികളാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.