CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 2 Minutes 35 Seconds Ago
Breaking Now

പ്രിയയുടെ കണ്ണിറുക്കല്‍ ആര്‍എസ്എസിനുള്ള മറുപടിയെന്ന് ജിഗ്നേഷ് മേവാനി; വെറുപ്പല്ല സ്‌നേഹിക്കാനാണ് ഇഷ്ടം

വാലന്റൈന്‍സ് ദിന ആഘോഷങ്ങള്‍ക്കെതിരെ ആര്‍എസ്എസിന്റെ പ്രതിഷേധങ്ങള്‍ക്കുള്ള മറുപടിയാണ് മാണിക്യ മലരായ പൂവിയെന്നാണ് മേവാനി ട്വീറ്റ് ചെയ്തത്.

പ്രിയ പ്രകാശ് വാര്യര്‍ ആരാണെന്ന് ഇനി പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഒരു കണ്ണിറുക്കലും ചിരിയും കാരണം കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഇന്ത്യയില്‍ മുഴുവന്‍ ട്രെന്‍ഡായി മാറിയ മലയാളി പെണ്‍കൊടിയുടെ എക്‌സ്പ്രഷനില്‍ ഒരു രാഷ്ട്രീയം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ആരെങ്കിലും കണ്ടെത്തിയോ? ഗുജറാത്തിലെ തീപ്പൊരി എംഎല്‍എ ജിഗ്നേഷ് മേവാനിയാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 

പ്രിയയുടെ കണ്ണിറുക്കല്‍ ആര്‍എസ്എസിനുള്ള മറുപടിയാണെന്നാണ് ദളിത് നേതാവ് അഭിപ്രായപ്പെട്ടത്. വാലന്റൈന്‍സ് ദിന ആഘോഷങ്ങള്‍ക്കെതിരെ ആര്‍എസ്എസിന്റെ പ്രതിഷേധങ്ങള്‍ക്കുള്ള മറുപടിയാണ് മാണിക്യ മലരായ പൂവിയെന്നാണ് മേവാനി ട്വീറ്റ് ചെയ്തത്. ആരെയെങ്കിലും വെറുക്കാനല്ല സ്‌നേഹിക്കാനാണ് ഇന്ത്യക്കാര്‍ക്ക് ഏറെയിഷ്ടമെന്ന് രാജ്യം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു, ജിഗ്നേഷ് മേവാനി അഭിപ്രായപ്പെട്ടു. 

വാലന്റൈന്‍സ് ദിനാശംസകള്‍ അറിയിച്ച് കൊണ്ടായിരുന്നു ജിഗ്നേഷ് മേവാനിയുടെ ഈ ട്വീറ്റ്. പാട്ടിലെ പ്രിയയുടെ കണ്ണിറുക്കല്‍ രംഗവും മേവാനി ട്വീറ്റ് ചെയ്തു. ഹിന്ദു സംഘടകളായ ഹിന്ദു മഹാസഭ, ശ്രീരാമ സേന, ഭാരത് സേന, ശക്തി സേന, ബജ്‌റംഗ്ദള്‍ എന്നിവരാണ് വാലന്‍ൈന്‍സ് ആഘോഷങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത്. പലപ്പോഴും ഇവരുടെ ഇടപെടല്‍ സദാചാര പോലീസിന്റേതായി മാറാറുമുണ്ട്. എന്നാല്‍ ആര്‍എസ്എസ് ഇതുവരെ ഈ ആഘോഷത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടില്ല. 

 

 




കൂടുതല്‍വാര്‍ത്തകള്‍.