CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 52 Seconds Ago
Breaking Now

കെ.എം മാണിയെ എല്‍.ഡി.എഫിലെടുത്താല്‍ മുന്നണിയില്‍ തുടരാനാകില്ലെന്ന് സിപിഐ

തങ്ങളുടെ നിലപാടുകള്‍ ശരിയാണെന്ന് ജനങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടെന്നും അതിലാരും പരിഭവിച്ചിട്ട് കാര്യമില്ലെന്നും കാനം

കെ.എം മാണിയെ എല്‍ഡിഎഫിലെടുത്താല്‍ മുന്നണിയില്‍ തുടരാനാകില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. ക്രൈസ്തവരെ ആകര്‍ഷിക്കാന്‍ മാണിയെപ്പോലുള്ള മധ്യസ്ഥപ്രാര്‍ഥനക്കാരുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുടെ കോട്ടയം ജില്ലാ സമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മാണിയെ വിശ്വസിക്കരുതെന്ന് 1980 ല്‍ത്തന്നെ ഇ.കെ.നായനാര്‍ പറഞ്ഞിട്ടുണ്ടെന്നും അതേനിലപാടാണ് സി.പി.ഐയ്ക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി .തങ്ങളുടെ നിലപാടുകള്‍ ശരിയാണെന്ന് ജനങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടെന്നും അതിലാരും പരിഭവിച്ചിട്ട് കാര്യമില്ലെന്നും കാനം കൂട്ടിചേര്‍ത്തു.

അതേ സമയം സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയും കെ.എം മാണിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സി.പി.ഐ മന്ത്രിമാര്‍ അഴിമതിക്കാരാണെന്നും റവന്യു, കൃഷി, വനം, പൊതുവിതരണ വകുപ്പുകള്‍ നാഥനില്ലാക്കളരികളാണെന്നും പാര്‍ട്ടി ആരോപിച്ചിരുന്നു.

ഒരു കാലത്ത് സി.പി.ഐ കോണ്‍ഗ്രസിന് ദാസ്യപ്പണി ചെയ്തവരാണെന്നും ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ എന്നും നിലവില്‍ കേരളകോണ്‍ഗ്രസ്സ് എല്‍ഡിഎഫിലേക്കെത്തിയാല്‍ ഇടതു മുന്നണിയിലെ രണ്ടാം സ്ഥാനം പോകുമെന്ന ആശങ്കയാണ് സി.പി.ഐയ്‌ക്കെന്നും മാണി പറഞ്ഞിരുന്നു.ശവക്കുഴിയിലായ പാര്‍ട്ടി വെന്റിലേറ്ററിലായവരെ പരിഹസിക്കണ്ടെന്നും ഒറ്റയ്ക്കുനിന്നാല്‍ സി.പി.ഐ ഒരു സീറ്റില്‍ പോലും വിജയിക്കില്ലെന്ന് മാണി പറഞ്ഞിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.