CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 39 Seconds Ago
Breaking Now

ലണ്ടനില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തലയോലപറമ്പ് സ്വദേശി തോമസ് ജോസഫ് മരണത്തിന് കീഴടങ്ങി

മൃതദേഹം നാട്ടിലെത്തിക്കാനാണ് തീരുമാനം.

യുകെ മലയാളികളെ വേദനയിലാഴ്ത്തി ലണ്ടിലെ ക്യാറ്റ്‌ഫോര്‍ഡില്‍ കഴിഞ്ഞിരുന്ന തോമസ് ജോസഫ് (ബൈജു, 43) നിര്യാതനായി. ഏതാനും ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബൈജുവിനെ പാന്‍ക്രിയാറ്റിക് നേക്രിട്ടിസിങ് എന്ന രോഗമാണ് ബാധിച്ചത്. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ ഇന്നലെ വൈകീട്ട് ഏഴേ മുക്കാലോടെ വെന്റിലേറ്റര്‍ സഹായം നിര്‍ത്താന്‍ ഡോക്ടര്‍മാരുടെ സംഘം തീരുമാനിക്കുകയായിരുന്നു.

ബൈജുവിന്റെ ആരോഗ്യാവസ്ഥ അതീവ മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ യുകെ മലയാളികള്‍ പ്രാര്‍ത്ഥനയിലായിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി മരണവാര്‍ത്ത വന്നു.

മൃതദേഹം നാട്ടിലെത്തിക്കാനാണ് തീരുമാനം. സ്റ്റുഡന്റ്‌സ് വിസയിലും ഡിപ്പന്റന്റ് വിസയിലും കഴിഞ്ഞിരുന്ന കുടുംബത്തിന് യുകെ മലയാളികളുടെ സഹായം ആവശ്യമായിരിക്കുകയാണ്. രണ്ടു പെണ്‍കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്. ഭാര്യ നിഷയേയും മക്കള്‍ ഏയ്ഞ്ചലിനേയും അലോണയേയും തനിച്ചാക്കി ബൈജു യാത്രയായപ്പോള്‍ അത് വലിയ വേദനയായി മാറുകയാണ്.

ബൈജുവിന്റെ സഹപാഠികളും സുഹൃത്തുക്കളും കുടുംബത്തിന് പിന്തുണയായി കൂടെ തന്നെയുണ്ട്.

നിഷയും സഹോദരിയുമാണ് ആദ്യം യുകെയിലെത്തിയത്. തുടര്‍ന്ന് ഡിപ്പന്റന്റ് വിസയില്‍ ബൈജുവും എത്തുകയായിരുന്നു.

എംബസിയുടെ സഹായം കുടുംബത്തിന് കിട്ടുമെന്നാണ് പ്രതീക്ഷ. നാട്ടില്‍ മൃതദേഹം എത്തിക്കാനുള്ള നടപടികള്‍ക്ക് സുഹൃത്തുക്കളും സഹായത്തിനുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ബൈജു ഹോസ്പിറ്റലില്‍ അഡ്മിറ്റായത്. രോഗം മൂര്‍ഛിച്ചതോടെ മറ്റ് അവയവങ്ങളേയും ബാധിക്കുകയായിരുന്നു. രോഗബാധയുണ്ടായി നാലാഴ്ച കഴിഞ്ഞു മാത്രം രോഗ ലക്ഷണം പ്രകടമാക്കുന്നതിനാല്‍ രോഗിയെ രക്ഷിക്കുന്ന അസാധ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പെട്ടെന്നുള്ള ബൈജുവിന്റെ മരണത്തില്‍ ഞെട്ടലിലാണ് സൗത്ത് ലണ്ടനിലെ മലയാളി സമൂഹം. ആശുപത്രിയിലും വീട്ടിലുമായി എത്തി നിരവധി പേര്‍ കുടുംബത്തിന് ആശ്വാസമേകുന്നുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.