കല്ലറ മണിയാതുരത്തില് ഒരു വര്‍ഷം മുമ്പ് സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട വിദേശ യുവതിയെ പീഡിപ്പിച്ച വൈദീകനെ സഭ പുറത്താക്കി. ഫാ തോമസ് താന്നിനില്‍ക്കുംതടത്തിലാണ് വിദേശയ യുവതിയെ പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ കടത്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
എന്നാല്‍ കുറ്റാരോപിതനായ വൈദീകന് ഒളിവിലാണ്. അദ്ദേഹത്തെ വൈദീക വൃത്തിയില്‍ നിന്നു നീക്കം ചെയ്തെന്നും പോലീസ് അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും രൂപത അറിയിച്ചു. യുവതിയെ ബംഗ്ലാദേശില്‍ നിന്നും കേരളത്തില്‍ എത്തിച്ചാണ് പീഡനം നടത്തിയത്.
പള്ളിമേടയില്‍ വച്ചായിരുന്നു വൈദീകന് തന്നെ ആദ്യം പീഡിപ്പിച്ചത് എന്നു യുവതി പരാതിയില്‍ പറയുന്നു.ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ കോട്ടയം മഹിളാ മന്ദരത്തിലാണ് യുവതിയുള്ളത്. യുവതിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തു.