ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നഴ്സുമാരുടെ സ്ഥാനാര്‍ത്ഥിയും. ചെങ്ങന്നൂരില്‍ യുഎന്‍എ മത്സരിക്കുമെന്ന് പ്രസിഡന്റ് ജാസ്മിന് ഷാ അറിയിച്ചു. സംഘടനയുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് മത്സരിക്കുന്നതെന്ന് ഷാ വ്യക്തമാക്കി. ന്യായമായ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ ആറു മാസമായി ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നടക്കുന്ന സമരം ഒത്തുതാര്പ്പാക്കാത്തതില് പ്രതിഷേധിച്ചാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ജാസ്മിന് ഷാ പറഞ്ഞു.
കെവിഎം ആശുപത്രിയിലെ വിഷയം ഉന്നയിച്ച് നിരാഹാര സമരം നടത്തുന്ന സുജനപാലിന് പിന്തുണ പ്രഖ്യാപിച്ച് നഴ്സുമാരുടെ 24 മണിക്കൂര്‍ സമരം തുടരുകയാണ്. നാളെ രാവിലെ ഏഴു മണി വരെയാണ് സമരം. അരലക്ഷത്തോളം പേരാണ് സമരത്തിന് പിന്തുണയുമായി എത്തിയത്.
സഹോദരന്റെ കൊലപാതകികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം നടത്തുന്ന ശ്രീജിത്തിന്റെ സ്ഥാനാര്‍ത്ഥിയും ചെങ്ങന്നൂര്‍ മത്സരിക്കുന്നുണ്ട്. ശ്രീജിത്തിന്റെ സുഹൃത്തായ ആന്‍ഡേഴ്സനാണ് മത്സരിക്കുന്നത് .