CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 43 Seconds Ago
Breaking Now

ഡെർബിയിൽ നോമ്പുകാല കുടുംബനവീകരണ ധ്യാനം നാളെയും മറ്റന്നാളും; റവ. ഫാ. ടോമി എടാട്ടും ജീസസ് യൂത്തും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ...

ഡെർബി: ലോകരക്ഷകനായ ഈശോയുടെ പെസഹാ രഹസ്യങ്ങൾ ഉൾക്കൊള്ളുന്ന നോമ്പുകാലത്തിന്റെ വ്രതശുദ്ധിയിലേക്ക് ലോകം പ്രവേശിച്ചിരിക്കുന്ന ഈ അവസരത്തിൽ നോമ്പുകാല വിചിന്തനങ്ങളിലൂടെ കുടുംബനവീകരണത്തിന് ഡെർബിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ധ്യാന ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നു. ശനി,ഞായർ (17 ,18 ) ദിവസങ്ങളിലായി ഡെർബി സെന്റ് ജോസഫ് ചർച്ചിലാണ് ധ്യാന ശുശ്രൂഷകൾ നടക്കുന്നത്. 

വിസൃത വചന പ്രഘോഷകനും മനഃശാസ്ത്ര വിദഗ്ധനുമായ ഫാ. ടോമി എടാട്ടും ജീസസ് യൂത്ത് ഡെർബിയുമാണ് ശുശ്രൂഷകൾ നയിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും വെവ്വേറെ ശുശ്രൂഷകൾ ക്രമീകരിക്കും. ആദ്യ ദിവസമായ ശനിയാഴ്ച രാവിലെ ഒൻപതര വൈകീട്ട് അഞ്ച് വരെയും രണ്ടാം ദിനമായ ഞായറാഴ്ച ഉച്ചക്ക് i മുതൽ രാത്രി 8 വരെയുമാണ് ഡയാന ശുശ്രൂഷകൾ. 

വി. കുർബാന, വചന പ്രഘോഷണം, ജപമാല, ദിവ്യകാരുണ്യ ആരാധന തുടങ്ങിയവ വിശ്വാസികളെ ആത്മീയ ഉണർവ്വിലേക്ക് നയിക്കും. വികാരി റവ. ഫാ. ബിജു കുന്നയ്‌ക്കാട്ട്, കമ്മിറ്റിയംഗങ്ങൾ, വാർഡ് ലീഡേഴ്‌സ്, വിമൻസ് ഫോറം ഭാരവാഹികൾ, വോളന്റിയേഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വചന പ്രഘോഷണം ശ്രവിക്കുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.         

വാർത്ത: ഫാ. ബിജു ജോസഫ് 




കൂടുതല്‍വാര്‍ത്തകള്‍.