CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 32 Minutes 30 Seconds Ago
Breaking Now

കുടുംബവഴക്ക് കാര്യമായി; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു; മരിച്ചത് റിട്ട. അധ്യാപികയും, പോലീസുകാരനും

ആന്ധ്ര പോലീസില്‍ നിന്നും വിരമിച്ച വ്യക്തിയാണ് ഇമ്മാനുവല്‍

കുടുംബത്തില്‍ നടക്കുന്ന വഴക്കുകള്‍ സംസാരിച്ച് തീര്‍ക്കേണ്ട കാര്യം തന്നെയാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇവര്‍ക്കിടയില്‍ നിന്നും പുറത്തേക്ക് പോകുന്നത് തന്നെ അനാവശ്യമാണ്. ഇതുകൂടാതെ വഴക്ക് അക്രമത്തിലേക്ക് കൂടി തിരിയുന്ന ഘട്ടങ്ങളിലാണ് കാര്യങ്ങള്‍ കൈവിട്ട് പോകുന്നത്.

തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലാണ് കുടുംബവഴക്കിനെ തുടര്‍ന്ന് ഗൃഗനാഥന്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാള്‍ ആത്മഹത്യയും ചെയ്തു. റിട്ട. അധ്യാപികയായ 62 വയസ്സുകാരി മേഴ്‌സിയാണ് ഭര്‍ത്താവിന്റെ വെട്ടേറ്റ് മരിച്ചത്. ഇവരെ കൊലപ്പെടുത്തിയ ശേഷം കുട്ടപ്പശ്ശേരി വീട്ടില്‍ ഇമ്മാനുവല്‍, 65, തൂങ്ങിമരിച്ചു.

ആന്ധ്ര പോലീസില്‍ നിന്നും വിരമിച്ച വ്യക്തിയാണ് ഇമ്മാനുവല്‍. മാള സ്വദേശികളായ ഇവര്‍ രണ്ടുവര്‍ഷമായി കാട്ടുങ്ങച്ചിറയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. കുടുംബവഴക്ക് തന്നെയാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്ന നിഗമനത്തിലാണ് പോലീസ്.






കൂടുതല്‍വാര്‍ത്തകള്‍.