CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 53 Seconds Ago
Breaking Now

കണ്ണില്ലാഞ്ഞിട്ടും അധ്യാപകന്റെ ശല്യത്തിന് കുറവില്ല; പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അന്ധനായ സര്‍ക്കാര്‍ അധ്യാപകന്‍ പിടിയില്‍

അന്ധത മുതലെടുക്കാനും കുമാര്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു

കണ്ണിന് കാഴ്ച ഇല്ലാതിരുന്നിട്ടും ഈ അധ്യാപകന്റെ കൈയേറ്റത്തിന് വിധേയമാകേണ്ടി വന്നു സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക്. ഡല്‍ഹിയിലെ മുഖര്‍ജി നഗറിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനാണ് കുട്ടികളെ ലൈംഗികമായി കയറിപ്പിടിച്ചത്. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഭാഗിക അന്ധനായ അവദേഷ് കുമാറാണ് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസിന്റെ പിടിയിലായത്. സ്‌കൂളാണ് അധ്യാപകനെതിരെ പോലീസിന് പരാതി നല്‍കിയത്. ഫെബ്രുവരി 9ന് നടന്ന സംഭവത്തില്‍ തിങ്കളാഴ്ചയാണ് അറസ്റ്റ് നടന്നത്. എട്ടാം ക്ലാസുകാരായ വിദ്യാര്‍ത്ഥിനികളാണ് അന്ധനായ അധ്യാപകന്റെ പീഡനത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചിരുന്നു. സ്‌കൂള്‍ പരിസരത്ത് വെച്ച് തന്നെയായിരുന്നു സംഭവങ്ങളെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 13-14 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ മോശമായ രീതിയില്‍ സ്പര്‍ശിക്കുന്നതായിരുന്നു അധ്യാപകന്റെ ഹോബി.

പഠിപ്പിക്കാനെന്ന വ്യാജേന സമീപമെത്തിയ ശേഷമായിരുന്നു ഇയാളുടെ അപമാനം. അന്ധത മുതലെടുക്കാനും കുമാര്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. സ്‌കൂളില്‍ നടക്കാന്‍ സഹായത്തിനെന്ന വ്യാജേന കുട്ടികളെ അടുത്ത് വിളിച്ച ശേഷം ഇവരെ മോശമായി സ്പര്‍ശിക്കുന്നതും പതിവായിരുന്നു. ഇരകള്‍ പരാതിപ്പെട്ടാല്‍ താന്‍ അന്ധനായത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന ന്യായം പറഞ്ഞാണ് ഇയാള്‍ രക്ഷപ്പെട്ടിരുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.