CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 55 Minutes 55 Seconds Ago
Breaking Now

ഷുഹൈബ് കൊലപാതകത്തിന് മുമ്പ് 19 കൊലപ്പുള്ളികള്‍ക്ക് പരോള്‍ കിട്ടി !!

ഷുഹൈബിന്റെ കൊലപാതകത്തിന് മുന്‍പായി വിവിധ രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികള്‍ക്കു കൂട്ടത്തോടെ പരോള്‍ നല്‍കിയതും സംശയാസ്പദമാണ്

മട്ടന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെടുന്ന ദിവങ്ങള്‍ക്ക് മുമ്പ് ടിപി കേസ് പ്രതികള്‍ക്ക് അടക്കം 19 കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടി ി കേസ് പ്രതികളായ അനൂപ്, കൊടി സുനി, ടി കെ രജീഷ് എന്നിവര്‍ ഉള്‍പ്പെടെ 19 പ്രതികള്‍ക്കാണ് ജാമ്യം കിട്ടിയത്.

ടിപിയെ കൊലപ്പെടുത്തിയ അതേരീതിയില്‍ തന്നെയാണ് ഷുഹൈബിനെയും കൊന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചു.

ഷുഹൈബ് കൊലക്കേസിലെ പ്രതികളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ ഇത്രയും ദിവസം കഴിഞ്ഞിട്ടും പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് പിന്നീട് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഷുഹൈബിന്റെ കൊലപാതകത്തിന് മുന്‍പായി വിവിധ രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികള്‍ക്കു കൂട്ടത്തോടെ പരോള്‍ നല്‍കിയതും സംശയാസ്പദമാണ്. സിപിഎം ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടയല്ല. ഭീകര സംഘടകളുടെ അതേ മാതൃകയിലുള്ള പ്രാകൃത രീതിയിലുള്ള കൊലപാതകങ്ങളും അക്രമങ്ങളുമാണ് സിപിഎം കേരളത്തില്‍ നടത്തുന്നത്. ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം പ്രതികള്‍ പ്രോത്സാഹനമാകുകയാണെന്നും ചെന്നിത്തല പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.