CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 50 Seconds Ago
Breaking Now

നഴ്‌സിന്റെ യൂണിഫോം അണിഞ്ഞ് കത്തിചൂണ്ടി മുന്‍ കാമുകിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കാമുകന്‍ കുടുങ്ങി; നഴ്‌സായ പൂര്‍വ്വകാമുകി പുതിയ കാമുകനെ കണ്ടെത്തിയതില്‍ അസൂയ പൂണ്ട് ആശുപത്രിയില്‍ ജോലി കഴിഞ്ഞ് ഇറങ്ങവെ നടത്തിയ ശ്രമത്തിന് 12 വര്‍ഷത്തെ ജയില്‍ശിക്ഷ

മുന്‍ കാമുകി പുതിയ പങ്കാളിയെ കണ്ടെത്തിയെന്ന വാര്‍ത്ത കേട്ട് അസൂയ മൂത്താണ് 55-കാരനായ ഗ്രിഗറി വൈറ്റ് ഈ സാഹസം കാണിച്ചത്

പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന് പറയുമ്പോള്‍ അതില്‍ സംശയമുള്ളവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് ഈ സംഭവം. ചിലപ്പോഴെല്ലാം കൈവിട്ട് പോയ ആ പ്രണയം മറന്നുകളയാന്‍ പലര്‍ക്കും സാധിക്കാതെ വരും. അവര്‍ നമ്മിലേക്ക് തിരികെ വരും എന്ന് സ്വപ്‌നം കണ്ട് നിരാശാകാമുകനും, കാമുകിയുമായി അങ്ങനെ ജീവിച്ച് പോകും, എന്നാല്‍ ഇതൊരിക്കലും നടപ്പാകുകയുമില്ല. പക്ഷെ മറ്റു ചിലരുണ്ട്. തങ്ങളെ ഉപേക്ഷിച്ച് പുതിയ ജീവിതം കണ്ടെത്തിയ പ്രണയിനിയെ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ വരുന്ന മനസ്സ്. അത് ചിലപ്പോള്‍ നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. ഗ്രിഗറി വൈറ്റിനെ 12 വര്‍ഷക്കാലത്തെ ജയില്‍ശിക്ഷ കരസ്ഥമാക്കി ജയിലില്‍ എത്തിച്ചത് ഇത്തരം മനസ്സാണ്. 

ഭയപ്പെടുത്തുന്ന മുഖംമൂടിയും, വിഗ്ഗും, നഴ്‌സിന്റെ യൂണിഫോമും അണിഞ്ഞാണ് ഗ്രിഗറി വൈറ്റ് മുന്‍ കാമുകിയെ തട്ടിക്കൊണ്ടുപോകാനുള്ള ദൗത്യത്തിന് ഇറങ്ങിയത്. ചെഷയറിലെ മാക്കിള്‍സ്ഫീല്‍ഡ് ആശുപത്രിയില്‍ നിന്നും ജോലി കഴിഞ്ഞിറങ്ങിയ നഴ്‌സിന്റെ കഴുത്തില്‍ കത്തിവെച്ചാണ് ഗ്രിഗറി ഭീഷണിപ്പെടുത്തിയത്. എന്നാല്‍ സിനിമാ സ്റ്റൈലില്‍ നടത്തിയ തട്ടിക്കൊണ്ടുപോകല്‍ ശ്രമം പാളുകയായിരുന്നു. ആരുടെയും കാര്യത്തില്‍ ഇടപെടാതെ പോകുമെന്ന് കരുതിയ കാല്‍നടക്കാര്‍ ഇടപെട്ടതോടെയാണ് പദ്ധതി പൊളിഞ്ഞത്. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. 

തന്റെ മുന്‍ കാമുകി പുതിയ പങ്കാളിയെ കണ്ടെത്തിയെന്ന വാര്‍ത്ത കേട്ട് അസൂയ മൂത്താണ് 55-കാരനായ ഗ്രിഗറി വൈറ്റ് ഈ സാഹസം കാണിച്ചത്. തിരിച്ചറിയാതിരിക്കാന്‍ കൈയുറകളും, മുഖംമൂടിയും, വിഗ്ഗുമൊക്കെ ഇട്ടിരുന്നെങ്കിലും നാട്ടുകാര്‍ കൈകാര്യം ചെയ്തതോടെ ഇതൊക്കെ പൊളിഞ്ഞു. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനും, ശാരീരികമായി ഉപദ്രവിക്കാനും, പൊതുസ്ഥലത്ത് കത്തി കൈവശം വെച്ചതിനും 12 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. രണ്ട് മാസക്കാലം പരിശീലിച്ച ശേഷമാണ് ഗ്രിഗറി മുന്‍ കാമുകിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ വ്യക്തമാക്കപ്പെട്ടു. 

ജോലി കഴിഞ്ഞ് ആശുപത്രിയില്‍ നിന്നും മടങ്ങുകയായിരുന്നു നഴ്‌സായ മുന്‍ കാമുകി. മാക്കിള്‍സ്ഫീല്‍ഡ് ആശുപത്രിക്ക് മുന്നില്‍ വെച്ചായിരുന്നു തട്ടിക്കൊണ്ടുപോകല്‍ ശ്രമം.




കൂടുതല്‍വാര്‍ത്തകള്‍.