CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 8 Minutes 22 Seconds Ago
Breaking Now

മെലാനിയ ട്രംപിന് ഇളയ കുട്ടി ജനിച്ച ശേഷമാണ് താനും ട്രംപും തമ്മില്‍ ശാരീരിക ബന്ധം പുലര്‍ത്തിയത് ; വെളിപ്പെടുത്തലുമായി പ്ലേബോയ് മോഡല്‍

ട്രംപുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ 82,500 യുഎസ് ഡോളര്‍ നല്‍കിയെന്നും ആരോപിക്കുന്നു.

ഡോണള്‍ഡ് ട്രംപുമായി തനിക്ക് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തലുമായി മറ്റൊരു യുവതി കൂടി രംഗത്ത്. പ്ലേബോയി മാഗസിനിന്റെ മുന്‍ മോഡല്‍ കാരെന്‍ മക്ഡൗഗല്‍ ആണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 

പ്ലേബോയി പാര്‍ട്ടിയില്‍വച്ചാണ് ട്രംപ് ആദ്യമായി തന്നെ കണ്ടത്. ട്രംപുമായി 2006ല്‍ ശാരീരികബന്ധം ഉണ്ടായിരുന്നെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മിലാനിയ ട്രംപ് ഇളയകുട്ടിയെ പ്രസവിച്ച് ഒരു മാസത്തിനു ശേഷമായിരുന്നു ഇരുവരും തമ്മില്‍ ബന്ധം സ്ഥാപിച്ചതെന്നും കാരെന്‍ പറയുന്നു. 9 മാസം നിന്ന ബന്ധം പെട്ടെന്ന് അവസാനിച്ചു.2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കാരെന്‍ ഈ ബന്ധത്തെ കുറിച്ചുള്ള കാര്യങ്ങള്‍ മാധ്യമത്തിന് നല്‍കിയിരുന്നതായി ന്യൂയോര്‍ക്കര്‍ 2016 ആഗസ്ത് അഞ്ചിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അമേരിക്കന്‍ മാഗസീനായ ദി ന്യൂയോര്‍ക്കര്‍ ആണ് പുതിയ വാര്‍ത്തയും പുറത്തുവിട്ടിരിക്കുന്നത്. ട്രംപുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ 82,500 യുഎസ് ഡോളര്‍ നല്‍കിയെന്നും ആരോപിക്കുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയാറായിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.