CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 10 Minutes 54 Seconds Ago
Breaking Now

ജിമ്മില്‍ നിന്നും വീട്ടിലെ പൈപ്പ് നന്നാക്കി സഹായിക്കാനെത്തിയ വ്യക്തി ബാങ്ക് ഉദ്യോഗസ്ഥയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; ടാബ്‌ലറ്റ് വെച്ച് തലയ്ക്ക് അടിച്ച് യുവതി രക്ഷപ്പെട്ടു; പരാതി കൊടുത്ത 29-കാരിയെ നാറ്റിച്ച് സഹജീവനക്കാര്‍

സംഭവം കേസായതോടെ ബാങ്കിലെ സഹജീവനക്കാര്‍ യുവതിയെ അപമാനിക്കുന്നത് തുടരുകയാണ്

ഡല്‍ഹിയില്‍ ഒരു ദേശസാല്‍കൃത ബാങ്കിലെ 29-കാരിയായ ഉദ്യോഗസ്ഥ ലൈംഗിക പീഡനത്തിന് ഇരയായി. വീട്ടിലെ പൈപ്പ് നന്നാക്കിക്കൊടുക്കാന്‍ സഹായിക്കാനെന്ന വ്യാജേന യുവതിയുടെ ജിമ്മില്‍ നിന്നും എത്തിയ വ്യക്തിയാണ് ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ബാങ്ക് ബ്രാഞ്ചിലെ സഹജീവനക്കാര്‍ തന്നെ മാനംകെടുത്തുകയാണെന്നാണ് യുവതിയുടെ ഇപ്പോഴത്തെ പരാതി.

എട്ട് മാസം  മുന്‍പാണ് ബ്രാഞ്ചിന്റെ ചുമതലയുമായി യുവതി ഡല്‍ഹിയിലെത്തുന്നത്. താക്കോല്‍ കൈയില്‍ സൂക്ഷിക്കുന്നതിനാല്‍ തൊട്ടടുത്ത് ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചത്. ബ്രാഞ്ചിലെ കസ്റ്റമറാണ് ഈ താമസം തരപ്പെടുത്തി നല്‍കിയത്. കെട്ടിട ഉടമയുടെ മകന്റെ ജിമ്മാണ് താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.

സംഭവദിവസം വീട്ടുജോലിക്കാരി പാചകം ചെയ്യവെ വെള്ളം തീര്‍ന്നുപോയി. മെയിന്‍ ടാങ്കില്‍ നിന്നും വാട്ടര്‍ കണക്ഷന്‍ ഓഫാക്കിയത് മൂലമായിരുന്നു ഇതെന്ന് ജോലിക്കാരി പറഞ്ഞതോടെ ഇതൊന്ന് ഓണാക്കി കിട്ടാന്‍ ജിമ്മില്‍ ചെന്ന് ഉടമയുടെ മകന്റെ സഹായം തേടി. എന്നാല്‍ ടെറസില്‍ പോയി പൈപ്പ് ഓണാക്കാനൊന്നും പറ്റില്ലെന്നായിരുന്നു ഇയാളുടെ നിലപാട്. ഈ സംഭാഷണം കേട്ടുനിന്ന ജിമ്മിലുണ്ടായിരുന്ന വ്യക്തി സഹായിക്കാമെന്ന് ഏറ്റതോടെ യുവതി ഇയാളെയും കൂട്ടി താമസസ്ഥലത്തെത്തി.

എന്നാല്‍ വീട്ടില്‍ എത്തിയതോടെ ഇയാള്‍ യുവതിയെ കയറിപ്പിടിച്ചു. അക്രമത്തെ എതിര്‍ത്തതോടെ യുവതിയെ കിടപ്പുമുറിയിലേക്ക് ബലം പ്രയോഗിച്ച് എത്തിച്ച് സ്വകാര്യ ഭാഗങ്ങളില്‍ കൈ ഉപയോഗിച്ച് പീഡനം തുടര്‍ന്നു. ഈ സമയത്ത് കട്ടിലിന്റെ അരികില്‍ ഉണ്ടായിരുന്ന ടാബ്‌ലെറ്റാണ് കൂടുതല്‍ സംഭവങ്ങള്‍ ഇല്ലാതെ തടഞ്ഞത്. കൈയില്‍ കിട്ടിയ ടാബ്‌ലെറ്റ് വെച്ച് യുവതി അക്രമിയുടെ തലയ്ക്ക് അടിച്ചതോടെയാണ് ഇയാള്‍ പുറത്തേക്ക് പോയത്.

എന്നാല്‍ സംഭവം കേസായതോടെ ബാങ്കിലെ സഹജീവനക്കാര്‍ യുവതിയെ അപമാനിക്കുന്നത് തുടരുകയാണ്. ബ്രാഞ്ചിന്റെ പേര് മോശമാക്കിയെന്നൊക്കെയാണ് സഹജീവനക്കാര്‍ കളിയാക്കുന്നത്. ഇതുമൂലം ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇരയായ യുവതിയെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.