CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 48 Minutes 51 Seconds Ago
Breaking Now

7 വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നവന് 4 വധശിക്ഷ വിധിച്ച് പാക് കോടതി

സൈനബിന് പുറമെ മറ്റ് ഏഴ് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസും ഇമ്രാന്‍ അലിക്ക് എതിരെയുണ്ട്.

പാകിസ്ഥാനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പീഡനക്കേസില്‍ 23കാരനായ പ്രതിക്ക് നാല് വധശിക്ഷ വിധിച്ച് ലാഹോറിലെ ഭീകരവാദ വിരുദ്ധ കോടതി. ഏഴ് വയസ്സുകാരി സൈനബ് കൊല്ലപ്പെട്ട കേസിലാണ് പ്രതി ഇമ്രാന്‍ അലിക്ക് ഈ ശിക്ഷ പ്രഖ്യാപിച്ചത്. വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയുമുണ്ട്. 

സൈനബിന് പുറമെ മറ്റ് ഏഴ് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസും ഇമ്രാന്‍ അലിക്ക് എതിരെയുണ്ട്. 36 സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. കസൂര്‍ നഗരത്തില്‍ വീട്ടില്‍ നിന്നും മദ്രസയിലേക്ക് പോകവെയാണ് സൈനബിനെ കാണാതാകുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ സൗദിയില്‍ ഉമ്രക്ക് പോയ ഘട്ടത്തിലായിരുന്നു കാണാതാകല്‍. 

കുട്ടിയെ ഒരു അപരിചിതന്‍ കൂട്ടിക്കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ഷാബാസ് ഖാന്‍ റോഡിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് നഗരത്തില്‍ പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് വഴിമാറിയിരുന്നു. പ്രതിഷേധങ്ങളില്‍ രണ്ട് പേര്‍ മരിച്ചിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.