CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 3 Minutes 30 Seconds Ago
Breaking Now

നിരവ് മോദി ബന്ധത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് നിര്‍മ്മല സീതാരാമന്‍; ഗീതാഞ്ജലിയുടെ പരിപാടിയില്‍ രാഹുല്‍ പങ്കെടുത്തു; ലോണ്‍ നിരസിച്ച ഉദ്യോഗസ്ഥനോട് യുപിഎ സര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടു

മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിന്നുള്ള സമ്മാനമാണ് ഈ തട്ടിപ്പെന്ന് പ്രതിരോധ മന്ത്രി

നിരവ് മോദി-പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ചുള്ള തെളിവുകള്‍ നിരത്തി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. നിരവ് മോദിയുടെ ഗീതാഞ്ജലി ജെംസ് സംഘടിപ്പിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തതായി അവര്‍ ആരോപിച്ചു. കൂടാതെ ഇവര്‍ക്ക് ലോണ്‍ നിഷേധിച്ച ഉദ്യോഗസ്ഥനോട് രാജിവെയ്ക്കാനാണ് യുപിഎ സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

'2013ല്‍ എന്‍എസ്ഇയില്‍ ബിസിനസ്സ് ചെയ്യുന്നതിന് ആറ് മാസക്കാലം ഗീതാഞ്ജലി ജെംസ് സസ്‌പെന്‍ഷന്‍ നേരിട്ടിരുന്നു. ഇതിന് ശേഷം എല്‍ഐസി ഇതില്‍ ഷെയര്‍ എടുത്തു. 2013-ല്‍ തന്നെ ഗീതാഞ്ജലി സംഘടിപ്പിച്ച ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നു. ഇതിന് പിന്നാലെ ഒരു അധിക ലോണ്‍ ആവശ്യപ്പെടുന്നു. പക്ഷെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇതിനെ എതിര്‍ത്തു. തുടര്‍ച്ചയായി ലോണിനെ എതിര്‍ത്ത ഈ ഉദ്യോഗസ്ഥനോട് രാജിവെയ്ക്കാനാണ് ആവശ്യപ്പെട്ടത്', നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിന്നുള്ള സമ്മാനമാണ് ഈ തട്ടിപ്പെന്ന് പ്രതിരോധ മന്ത്രി ആരോപിച്ചു. നേരത്തെ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദും 11400 കോടിയുടെ തട്ടിപ്പ് കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാരിന്റെ തലയില്‍ ചുമത്തിയിരുന്നു. മോദി സര്‍ക്കാര്‍ ഒരാളെയും വെറുതെ വിടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.

അതേസമയം 2017-18 കാലത്ത് 143 എല്‍ഒയുകള്‍ നല്‍കിയെന്നും ഇതില്‍ നിന്നും 4800 കോടി ലോണ്‍ ലഭിച്ചെന്നും സിബഇഐ വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കുന്ന ലെറ്റര്‍ ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗിലെ വിവരങ്ങളില്‍ ചിലത് രേഖപ്പെടുത്താതെയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ തട്ടിപ്പ് നടത്തിയത്. കോര്‍ ബാങ്കിംഗ് സൊലൂഷനില്‍ പിടിക്കപ്പെടാതിരിക്കാനായിരുന്നു ഈ ഒഴിവാക്കല്‍. ആര്‍ബിഐ നിബന്ധന അനുസരിച്ച് 90 ദിവസത്തേക്കാണ് എല്‍ഒയു ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍ വിദേശത്തുള്ള ഇന്ത്യന്‍ ബാങ്കുകള്‍ ഇത് മാസങ്ങളോളം മറിക്കാന്‍ അനുവദിക്കുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.