തന്റെ മുന്നില്‍ കിട്ടിയ അഴിമതിക്കാരനെ വെറുതെവിടാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി ഒരുക്കമായിരുന്നില്ല, റേഷന്‍ പൊതുവിതരണ സംവിധാനത്തെക്കുറിച്ച് പരിശോധിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് ഒരു ഉദ്യോഗസ്ഥന് നടത്തിയ തിരിമറികള്‍ മനേക ശ്രദ്ധിച്ചത്.
ഈ ഉദ്യോഗസ്ഥന് സ്ഥിരമായി അഴിമതി കാണിക്കുന്നതായും, കൈക്കൂലി വാങ്ങുന്നുവെന്നും വ്യക്തമായതോടെ ഉദ്യോഗസ്ഥനെ മന്ത്രി ശകാരിക്കുകയായിരുന്നു. രോഷം കൈവിട്ട് പോയതോടെ നിങ്ങള്‍ക്ക് അഭിമാനമില്ലേയെന്നായിരുന്നു മനേക ഗാന്ധിയുടെ ചോദ്യം. തന്തയില്ലാത്തവനെ പോലെ കൊഴുത്ത് തടിച്ച് നില്‍ക്കുകയാണ്, കൈക്കൂലിയും വാങ്ങുന്നു ഇതായിരുന്നു എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് മനേക ഗാന്ധി പറഞ്ഞ വാക്കുകള്‍.
സംഭവത്തെ കുറിച്ച് വിശദീകരണം നല്കാന് മന്ത്രി തയ്യാറായില്ല. തനിക്കെതിരെ ഉദ്യോഗസ്ഥര്‍ക്ക് എന്ത് ആരോപണവും ഉന്നയിക്കാമെന്ന് അവര്‍ പറഞ്ഞു. തന്റെ മണ്ഡലത്തിലുള്ളവരോട് കാണിച്ച ക്രൂരത തനിക്ക് ക്ഷമിക്കാനായില്ലെന്നും മന്ത്രി പറയുന്നു.