CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 54 Seconds Ago
Breaking Now

ഷുഹൈബ് ഒരു സ്ഥിരം കുറ്റവാളി ; ജനങ്ങളുടെ മനസമാധാനം കെടുത്തുന്ന വ്യക്തി ; കൊല്ലപ്പെട്ടയാളെ കുറ്റപ്പെടുത്തി ജയരാജന്‍

''കണ്ണൂരിലെ കൊലപാതകത്തെ സിപിഐഎം ന്യായീകരിച്ചിട്ടില്ല. '

രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തെ നാണം കെടുത്തുമ്പോള്‍ അത് ചെയ്തത് തങ്ങളാണെന്ന് വിളിച്ചുപറയാന്‍ അഭിമാനം കാണിക്കുന്ന ചില നേതാക്കള്‍.  അതു സംഭവിച്ചുപോയി എന്ന് നിസാരമായി പറഞ്ഞു തള്ളുന്ന എംഎല്‍എയുമുണ്ട്. ഇപ്പോഴിതാ മട്ടന്നൂര്‍ എടയന്നൂരില്‍ ക്രൂരമായ കൊലയ്ക്കിരയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്തെത്തി.ഷുഹൈബ് സ്ഥിരം കുറ്റക്കാരനാണെന്നും പൊതു ജനത്തിന്റെ സമാധാനത്തിന് തടസ്സമാണെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. വാര്‍ത്താ ചാനല്‍ പരിപാടിയ്ക്കിടെയാണ് ജയരാജന്റെ പരാമര്‍ശം.

2015 മേയ് മുതല്‍ മട്ടന്നൂര്‍, ചേലാട് മേഖലയില്‍ ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഷുഹൈബ് ഉണ്ടെന്നും അയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും ജനങ്ങളുടെ സമാധാനത്തിന് തടസ്സമാണെന്നും പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കണ്ണൂരിലെ കൊലപാതകത്തെ സിപിഐഎം ന്യായീകരിച്ചിട്ടില്ല. അക്രമ സംഭവങ്ങളെ തള്ളിപറയാറുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.