CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 47 Minutes 34 Seconds Ago
Breaking Now

യുകെയിലെങ്ങും ആവേശമായി യുക്മ നേഴ്‌സസ് ഫോറം കോൺഫെറൻസുകൾ! നോർത്ത് വെസ്റ്റ് റീജിയൻ റീജിയണൽ കോൺഫ്രൻസ് ഫെബ്രുവരി 17 ന് പ്രസ്റ്റണിൽ നടന്നു...

യുകെയിലെ നഴ്സുമാരുടെ  കൂട്ടായ്മക്കും, ഉന്നമനത്തിനും, ജോലിസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന്റെയും ഭാഗമായി പ്രവർത്തിക്കുന്ന യുക്മ നഴ്സസ് ഫോറം രണ്ടു റീജിയനുകളിൽ നടത്തിയ കോൺഫ്രൻസുകൾക്ക് ലഭിച്ച നല്ല വിലയിരുത്തലികളുടെ വെളിച്ചത്തിൽ യുക്മ നാഷണൽ കമ്മറ്റിയുടെയും റീജിയണൽ കമ്മറ്റിയുടെയും സഹായ സഹകരണത്തോടെ എല്ലാ റീജിയനുകളിലും കോൺഫ്രൻസുകൾ നടത്തുന്നതിന്റെ ഭാഗമായി  യുക്മ  നോർത്തുവെസ്റ് റീജിയൻ കമ്മറ്റിയും, യുക്മ നഴ്സസ് ഫോറവും സംയുക്തമായി പ്രെസ്റ്റണിൽ വെച്ച് ഫെബ്രുവരിമാസം 17 നു ശനിയാഴ്ച നടത്തിയ നേഴ്‌സസ് കോൺഫ്രൻസ് പങ്കാളിത്തം കൊണ്ടും പങ്കെടുത്തവരുടെ അഭിപ്രായത്തിലും വളരെ മികച്ചതായിരുന്നു. പ്രെസ്റ്റൺ, വിഗാൻ, സാൽഫോർഡ്, മാഞ്ചസ്റ്റർ, ലിവർപൂൾ, വാറിംഗ്ടൺ എന്നിവിടങ്ങളിൽ നിന്നെത്തി ചേർന്ന 40  നേഴ്സുമാരും അസോസിയേഷൻ അംഗങ്ങളും അനുഭാവികളും പങ്കെടുത്ത നേഴ്‌സസ് കോൺഫറൻസ്  പ്രെസ്റ്റൺ അസോസിയേഷന്റെ ആതിഥേയത്വത്തിൽ പ്രെസ്റ്റണിലെ ഗാലോവേയ് ഹാളിൽ വച്ചാണ് നടന്നത് 

നാലുമണിക്കൂർ സി പി ഡി പോയന്റ് ലഭിക്കുന്ന പ്രസ്തുത കോൺഫ്രൻസ് രാവിലെ 11 നു റെജിസ്ട്രേഷനോടുകൂടി ആരംഭിച്ചു. യുക്മ നേഴ്‌സസ് ഫോറം നാഷണൽ കോർഡിനേറ്റർ സിന്ധു ഉണ്ണി, നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ഷീജോ വർഗീസ്, റീജിയണൽ സെക്രട്ടറി തങ്കച്ചൻ, നേഴ്‌സസ് ഫോറം റീജിയണൽ കോർഡിനേറ്റർ ബിജു മൈക്കിൾ എന്നിവരുൾപ്പെടെ ഹ്രസ്വമായ ഉദ്ഘാടന കർമ്മത്തിനു ശേഷം ‘ഗിവ് ആന്റ് ടേക്ക്’ രീതിയിലുള്ള വിജ്ഞാനപ്രദമായ ക്ലാസുകളിലേക്ക് തിരിയുകയായിരുന്നു. 

നഴ്‌സ് കൺസൾട്ടന്റും ഇൻഡിപെൻഡന്റ് ട്രെയ്നറുമായ മരിലിൻ ഈവ്‌ലീന്റെ പൂർണ്ണ നിയത്രണത്തിൽ നടന്ന സെമിനാറിൽ  വിവിധ വിഷയങ്ങളിൽ പഠന ക്ലാസുകളും നഴ്സിംഗ് മേഖലയിലെ പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും നിവാരണം നൽകുന്നതുമായ രീതി ആണ് അവലംബിച്ചത് 

നേഴ്സിങ് മേഖലയിലെ അനന്ത സാധ്യതകളെക്കുറിച്ച് മുഖ്യാതിഥിയും മികച്ച ട്രെയ്‌നറുമായ മരിലിൻ ഈവേലിയും ഇന്റർവ്യൂ സ്‌കിൽസ് നെക്കുറിച്ച് റെഡിച്ചിലെ അലക്സാണ്ട്ര ഹോസ്പിറ്റലിലെ മേട്രനും മികച്ച ട്രെയ്‌നറുമായ റെജി ജോർജ്ജും അതേഹോസ്പിറ്റലിലെ തന്നെ റെസ്പിറേറ്ററി നേഴ്സ് സ്പെഷ്യലിസ്റ്റായ ബിൻജു ജേക്കബും നഴ്സിംഗ് മേഖലയിലെ ഇഫക്ടീവ് കമ്യൂണിക്കേഷനെ പറ്റി ഹെൽത് സ്കിൽ ട്രെയിനിങ് ലിമിറ്റഡിൽ ഡയറക്ടറും സി ഇ ഓ യും സീനിയർ ലക്ച്ചററും മുൻ പ്രാക്ടീസ് എഡ്യൂക്കേറ്ററുമായ ഗിൽബെർട് നെൽസൺ മാർട്ടീസും നഴ്സിംഗ് മേഖലയിലെ നിയമപരമായ കാര്യങ്ങളെപ്പറ്റി യു എൻ എഫ് ലീഗൽ സെൽ ചെയർ പേഴ്സണും യുക്മയുടെ നാഷണൽ കമ്മറ്റി മെമ്പറുമായ തമ്പി ജോസും ക്ലാസുകൾ എടുത്തു.

പതിനായിരക്കണക്കിന് പ്രവാസി നേഴ്‌സുമാരുടെ മലയാളി സമൂഹത്തിൽ വളരെ കുറച്ചു പേര് മാത്രം ഇത് പോലത്തെ പഠനശിബിരങ്ങളുടെ പ്രയോജനം നേടുകയും, മറ്റുള്ളവർ വിട്ടു നിൽക്കുകയും, പ്രശ്നങ്ങളുണ്ടാവുമ്പോൾ മാത്രം സംഘടനാ സംവിധാനങ്ങളുടെയും, പ്രൊഫഷനലുകളുടെയും സഹായം തേടുകയും ചെയ്യുന്ന പ്രവണത ക്ലാസ്സുകളിൽ ചർച്ച ചെയ്യപ്പെട്ടു. പ്രവാസി നേഴ്‌സുമാർ നേരിടുന്ന പ്രശ്നങ്ങൾ ഓൺലൈൻ ട്രൈനിങ്ങിലും, എംപ്ലോയർ-ലെഡ് ട്രൈനിങ്ങിലും അല്ല, പ്രവാസി നേഴ്സുമാർക്കായി സംഘടിപ്പിക്കുന്ന യുക്മ നേഴ്‌സസ് ഫോറം കോൺഫറൻസ് പോലെയുള്ള ഇടങ്ങളിലാണ് ചർച്ച ചെയ്യപ്പെടുന്നതെന്നും, അർഹതപ്പെട്ട പ്രമോഷനുകളും, സ്പെഷ്യലിസ്റ്റ് ട്രെയിനിങ്ങുകളും പലപ്പോഴും മലയാളി നേഴ്‌സുമാർക്ക് ലഭിക്കാതെ പോകുന്നത് അത് നേടുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചുള്ള അജ്ഞത കൊണ്ടാണെന്നും പരാമർശിക്കപ്പെട്ടു. യുക്മ നേഴ്‌സസ് കോൺഫറൻസ് ശ്രേണിയിൽ ഇനി നടക്കാനുള്ള ഈസ്റ് ആംഗ്ലിയ റീജിയണൽ കോൺഫെറൻസിലും, സൗത്ത് വെസ്റ്റ് റീജിയനിലും കൂടുതൽ പങ്കാളിത്തം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും നേഴ്‌സസ് ഫോറം ഭാരവാഹികൾ അഭിപ്രായപ്പെട്ടു. 

ഫ്രണ്ട്സ് ഓഫ് പ്രസ്റ്റണിന്റെ ആതിഥേയത്വത്തിൽ നടത്തപ്പെട്ട ഈ പ്രോഗ്രാമിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും, പ്രത്യേകമായി പ്രെസ്റ്റണിലെ ബെന്നി ചാക്കോക്കും, സ്പോൺസർമാരായ നോവ ഹെൽത്ത് കെയർ, ലവ് റ്റു കെയർ നേഴ്സിംഗ് ഏജൻസി, ജെ പി മെഡിക്കൽസ്, തുടങ്ങിയവർക്കും കൃതജ്ഞത അർപ്പിക്കുന്നതായി സിന്ധു ഉണ്ണി അറിയിച്ചു

വാർത്ത: ബാല സജീവ്കുമാർ, (യുക്മ പി ആർ ഒ)

 




കൂടുതല്‍വാര്‍ത്തകള്‍.