CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 22 Minutes 13 Seconds Ago
Breaking Now

രക്ഷയില്ലാതെ ഗുണ്ടകള്‍ ; യുപിയില്‍ അറസ്റ്റിലായത് 1959 പേര്‍ ; കീഴടങ്ങിയവര്‍ ഏറെ ; ജാമ്യം കിട്ടിയിട്ടും വേണ്ടെന്ന് ഭൂരിഭാഗവും ; യോഗി സര്‍ക്കാരിനെ പേടിച്ച് ക്രിമിനലുകള്‍

യോഗി ആദിത്യനാഥ് ചുമതലയേറ്റ ശേഷം സംസ്ഥാനത്ത് 1240 ഏറ്റുമുട്ടലുകളാണ് ഉണ്ടായത്

ഉത്തര്‍പ്രദേശില്‍ ക്രിമിനലുകള്‍ക്ക് ഇനി ജാമ്യം വേണ്ടെന്ന ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ .പുതിയ സര്‍ക്കാര്‍ യുപിയില്‍ ചുമതലയേറ്റ ശേഷം സംസ്ഥാനത്തെ ക്രിമിനലുകള്‍ക്ക് പേടിസ്വപ്നമാണ്. ഗുണ്ടാവിളയാട്ടത്തിനെതിരെ ശക്തമായ താക്കീതാണ് യോഗി സര്‍ക്കാര്‍ നല്‍കുന്നത്. ക്രിമിനലുകളെ നേരിടാന്‍ സംസ്ഥാന പോലീസിന് സ്വാതന്ത്രം നല്‍കി കഴിഞ്ഞു. യോഗി ആദിത്യനാഥ് ചുമതലയേറ്റ ശേഷം സംസ്ഥാനത്ത് 1240 ഏറ്റുമുട്ടലുകളാണ് ഉണ്ടായത്. ഇതില്‍ 40 പേര്‍ മരിക്കുകയും 305 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.

സംസ്ഥാന വ്യാപകമായി 1956 പേര്‍ അറസ്റ്റിലാകുകയും ചെയ്തു. പിടിയിലായവരും അല്ലാത്തവരുമായി ക്രിമിനലുകളില്‍ നിന്ന് 147 കോടി രൂപ വിലമതിക്കുന്ന വസ്തുവകകളും കണ്ടുകെട്ടി. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഇനം പ്രഖ്യാപിച്ച 142 ക്രിമിനലുകളാണ് കീഴടങ്ങിയത്.

കോടതി ജാമ്യം അനുവദിച്ചിട്ടും 26 കുപ്രസിദ്ധ ഗുണ്ടകളാണ് അതു വേണ്ടെന്ന് വച്ച് ജയിലില്‍ തുടരുന്നത്. ജാമ്യം ലഭിച്ച് പുറത്തായിരുന്ന 71 പേര്‍ സ്വമേധയാ ജാമ്യം റദ്ദാക്കി ജയിലില്‍ തിരിച്ചെത്തി. ജയിലില്‍ കഴിയേണ്ടവര്‍ അവിടെ തന്നെ കിടക്കട്ടെയെന്ന നിലപാടിലാണ് ഇപ്പോള്‍ സര്‍ക്കാര്‍. ജാമ്യം നല്‍കിയാല്‍ ഇവര്‍ വീണ്ടും കുറ്റങ്ങള്‍ ചെയ്തു കൂട്ടുമെന്നാണ് വിശദീകരണം.

 




കൂടുതല്‍വാര്‍ത്തകള്‍.