CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 53 Minutes 16 Seconds Ago
Breaking Now

നടി സനുഷയ്ക്ക് നേരെയുണ്ടായ അതിക്രമം ; പ്രതി ആന്റോ ബോസിന്റെ ജാമ്യാപേക്ഷ തള്ളി

കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്

ട്രെയ്ന്‍ യാത്രയ്ക്കിടെ നടി സനുഷയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി ആന്റോ ബോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ജാമ്യം നല്‍കരുതെന്നും ജാമ്യം നല്‍കിയാല്‍ അത് പൊതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഈ മാസം ഒന്നിന് മാവേലി എക്‌സ്പ്രസില്‍ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യവേയാണ് രാത്രി സനുഷയ്ക്ക് നേരെ യുവാവിന്റെ അതിക്രമമുണ്ടായത്. ശരീരത്ത് സ്പര്‍ശിച്ച സഹയാത്രികന്‍ തമിഴ്‌നാട് സ്വദേശി ആന്റോ ബോസിനെ സനുഷ തന്നെ പിടികൂടി. പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. സനുഷ കോടതിയില്‍ രഹസ്യമൊഴി നല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.