CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 57 Seconds Ago
Breaking Now

ഭക്ഷണം വേണോ ശരീരം കാഴ്ചവെയ്ക്കണം; ദുരന്തബാധിതരെ ലൈംഗിക സംതൃപ്തിക്കായി ഉപയോഗിച്ച് വേള്‍ഡ് വിഷന്‍ ചാരിറ്റിയും: ഹാരിയുടെ വധു മെഗാന്‍ മാര്‍ക്കിള്‍ ഉള്‍പ്പെടെയുളളവര്‍ നാണക്കേടില്‍; ബ്രിട്ടീഷ് ധനസഹായം വാങ്ങി കൂടെക്കിടക്കാന്‍ ക്ഷണിച്ച് സന്നദ്ധപ്രവര്‍ത്തകര്‍

സഹായധനം ലഭിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയായിരുന്നു ഈ ചൂഷണം

വേള്‍ഡ് വിഷന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ്. മാന്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കിയാണ് മെഗാന്‍ മാര്‍ക്കിള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ഈ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ ബ്രിട്ടീഷ് ഫണ്ട് ലഭിച്ചിട്ടുള്ള വേള്‍ഡ് വിഷന്റെ സന്നദ്ധപ്രവര്‍ത്തകര്‍ വിശ്വാസങ്ങള്‍ ലംഘിച്ച് ഭക്ഷണവും പണവും കൈമാറാന്‍ ദുരന്തബാധിതരെ ലൈംഗികതൃപ്തിക്കായി ഉപയോഗിച്ചെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 

2010ല്‍ ഹെയ്തിയിലുണ്ടായ വിനാശകാരിയായ ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ട പാവങ്ങളെയാണ് വേള്‍ഡ് വിഷന്റെ സന്നദ്ധപ്രവര്‍ത്തകര്‍ പിഴിഞ്ഞത്. ആഗോള ചാരിറ്റി തന്നെയാണ് തങ്ങളുടെ ജീവനക്കാരുടെ പക്ഷത്ത് നിന്നും ഇത്തരമൊരു വീഴ്ചയുണ്ടായതായി തുറന്നുസമ്മതിച്ചത്. ഹാരി രാജകുമാരന്റെ വധു മെഗാന്‍ മാര്‍ക്കിള്‍ കഴിഞ്ഞ വര്‍ഷം വരെ ഈ ചാരിറ്റിയുടെ അംബാസിഡറായിരുന്നു. യുകെ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം 17 മില്ല്യണ്‍ പൗണ്ട് ധനസഹായമാണ് വേള്‍ഡ് വിഷന് നല്‍കിയത്. എന്നാല്‍ ഈ ധനസഹായം കൈമാറുമ്പോള്‍ പകരം സെക്‌സ് അല്ലെങ്കില്‍ പണം വേണമെന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നത്. 

മുന്‍ വേള്‍ഡ് വിഷന്‍ പ്രവര്‍ത്തകനാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ദുഷ്പ്രവണതകള്‍ എംഒഎസിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഹെയ്തിയില്‍ ഓക്‌സ്ഫാം ഉദ്യോഗസ്ഥര്‍ വേശ്യാവൃത്തിയെ പ്രയോജനപ്പെടുത്തിയെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഇടിത്തീയാകുന്നത്. എയിഡ് മേഖലയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും വേള്‍ഡ് വിഷന്‍ പോലുള്ള സംഘടനകളെ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് വകുപ്പിന്റെ പുതിയ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. ഭൂമിയില്‍ നരകതുല്യമായ അവസ്ഥയിലേക്ക് നീക്കപ്പെട്ട ജനങ്ങളെ പണത്തിനും, ലൈംഗികതയ്ക്കുമായി ഇത്തരം സംഘടനകള്‍ ഉപയോഗിച്ചത് ഞെട്ടിക്കുന്ന വാര്‍ത്തയാണെന്ന് ടോറി എംപി നിഗല്‍ ഇവാന്‍സ് വ്യക്തമാക്കി. 

ഐക്യരാഷ്ട്ര സഭയുടെ ലോക ഫുഡ് പ്രോഗ്രാമിന് ലഭിച്ച പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സഹായിക്കാന്‍ എത്തിയവര്‍ സെക്‌സിനും, പണത്തിനുമായി പാവങ്ങളെ ചൂഷണം ചെയ്തതായി സ്ഥിരീകരിച്ചിരുന്നു. സഹായധനം ലഭിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയായിരുന്നു ഈ ചൂഷണം. എന്തായാലും മെഗാന്‍ മാര്‍ക്കിള്‍ ബ്രിട്ടന്റെ മരുമകള്‍ ആകാന്‍ ഒരുങ്ങുമ്പോഴാണ് സത്കര്‍മ്മമെന്ന് കരുതി ചെയ്ത കാര്യങ്ങള്‍ പഴിയായി മാറുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.