CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 45 Minutes 23 Seconds Ago
Breaking Now

എൻഎസ്എസ് യുകെയെ നയിക്കാൻ നവനേതൃത്വം; ശ്രീകുമാർ കുറുപ്പത്ത് പ്രസിഡന്റ്....

ലണ്ടൻ: തണുപ്പ് 1 ഡിഗ്രി വരെ താഴ്ന്നിരിക്കുന്ന സമയം. ഹാളിൽ ആറാമത് വാർഷിക പൊതുയോഗത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. പ്രകൃതി  തണുത്തുറഞ്ഞിരുന്നെങ്കിലും എൻഎസ്എസ് യുകെ അംഗങ്ങളിലെ ചൂടിനും ചോറിനും ലവലേശം കോട്ടം തട്ടാതെ പ്രസന്നവദനരായി എല്ലാവരും ഹാളിലേക്കൊഴുകിയെത്തി. ഉത്സാഹഭരിതരായ അവരെ കണ്ടപ്പോൾ ഒരു കൊച്ചു നായർ മഹാസമ്മേളനമാണോ നടക്കാൻ പോകുന്നതെന്ന്  തോന്നിപോയി. പാരമ്പര്യ വേഷവിധാനത്തിൽ അണിഞ്ഞൊരുങ്ങി എത്തിയ പുരുഷന്മാരും വനിതകളും കുട്ടികളെയും മറ്റും കണ്ടാൽ നായർ കുലമഹിമയോതുന്നതായിരുന്നു.

എല്ലാവരും യഥാസ്ഥാനങ്ങളിൽ ഉപവിഷ്ടരായി. അധ്യക്ഷ സ്ഥാനത്തു ഏവരുടെയും പ്രിയപ്പെട്ട പ്രസിഡന്റ് വേണു ഗോപാൽ നായർ, ഒപ്പം സെക്രട്ടറി, ട്രഷറർ എന്നിവരും. വനിതാ അംഗങ്ങൾ അവതരിപ്പിച്ച പ്രാർത്ഥനാ ഗാനാലാപനത്തോടെ യോഗം ആരംഭിച്ചു. കൂടെ ആചാര്യാനുസ്മരണവും. 2017  ലെ പ്രവർത്തന റിപ്പോർട്ട് അസിസ്റ്റന്റ് സെക്രട്ടറി വിനോദ് അവതരിപ്പിച്ചു. പിൻവർഷത്തെ ഗംഭീരമായ പ്രവർത്തനം പ്രതിഫലിക്കുന്നതായിരുന്നു റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളിൽ അകമഴിഞ്ഞ് സഹകരിച്ചു വിജയിപ്പിച്ച എല്ലാവര്ക്കും നന്ദി അർപ്പിച്ചതിനെ നിറഞ്ഞ ഹർഷാരവത്തോടെയാണ് പൊതുയോഗം സ്വീകരിച്ചത്. തുടർന്ന് നടന്ന ചർച്ച വളരെ കൃയാത്മകമായിരുന്നു. അഫത്ത ഔപചാരിക ചടങ്ങ് ട്രഷറർ അവതരിപ്പിച്ചത് 2017 ലെ വരവ് ചിലവ് കണക്കുകളായിരുന്നു. അത്യാവശ്യ ചർച്ചകൾക്ക് ശേഷം നിറഞ്ഞ കയ്യടിയോടെ കണക്കുകൾ പാസാക്കി.

അടുത്ത ചടങ്ങ് 2018 ലെ ബോർഡ്അംഗങ്ങളെ തിരഞ്ഞെടുക്കലായിരുന്നു. തുടർന്ന് നാമനിർദ്ദേശങ്ങൾ സ്വീകരിച്ചു. പൊതുയോഗത്തിന്റെ പൂർണ്ണ സഹകരണമുണ്ടായതോടെ, മത്സരമൊന്നുമില്ലാതെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്: ശ്രീകുമാർ കുറുപ്പത്ത് 

ഉപ.പ്രസിഡന്റ്: രാജീവ് ഉണ്ണിത്താൻ 

സെക്രട്ടറി: അനിത നായർ 

ഉപ.സെക്രട്ടറി: മനോജ് നായർ 

ട്രഷറർ: പ്രീത പിള്ള 

അസി. ട്രഷറർ: ശ്യാമ കുറുപ്പ് 

കൾച്ചറൽ സെക്രട്ടറി: സുനിൽ പിള്ള 

അസി.കൾച്ചറൽ സെക്രട്ടറി: രീതി മന്നത്ത് ഹരീഷ് & പ്രിയേഷ് നെടുമുടി 

മെമ്പർഷിപ്പ് സെക്രട്ടറി: മനോജ് മോഹൻ 

അസി. മെമ്പർഷിപ്പ് സെക്രട്ടറി: അനിൽ മേനോൻ 

പിആർഒ:  രീതി മന്നത്ത് ഹരീഷ് & മനോജ് നായർ 

പഴയ ഭാരവാഹികൾ കസേരകൾ ഒഴിയുകയും പുതിയവർ തലസ്ഥാനനഗളിൽ ഇരിക്കുകയും ചെയ്തു. അതോടെ അംഗങ്ങളുടെ കയ്യടികളാൽ ഹാൾ പ്രകമ്പനം കൊണ്ടു. പുതിയ ബോർഡ് അംഗങ്ങൾ   എല്ലാവർക്കും നന്ദി പറഞ്ഞു. ദേശീയഗാനാലാപനത്തോടെ പൊതുയോഗം അവസാനിച്ചു. അതിന് ശേഷം വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചു സുസ്മേരവദരരായി അംഗങ്ങൾ കുശലം പറഞ്ഞു സന്തോഷം പങ്കിടുന്ന കാഴ്ച യോഗത്തിന്റെ വിജയം വിളിച്ചോതുന്നതായിരുന്നു. 

അറിയിപ്പ്: എൻഎസ്എസ് യുകെ , 2018  ലെ ആദ്യ ആഘോഷം, വനിതാദിനത്തോടെ തുടങ്ങുന്നതായി ഏവരെയും അറിയിച്ചു കൊള്ളുന്നു. മാർച്ച് 11 , വൈകുന്നേരം 5 മണി മുതൽ 10  മണി വരെയാണ് പരിപാടി. താല്പര്യമുള്ളവർ ജാതിഭേദമന്യേ ഞങ്ങളുടെ ഈ വനിതാദിനാചരണത്തിൽ പങ്കെടുത്ത്‌ വന്വിജയമാക്കണമെന്നു എൻഎസ്എസ് യുകെ 2018 ന്റെ എല്ലാ ബോർഡ് അംഗങ്ങളും അപേക്ഷിക്കുന്നു. രജിസ്റ്റർ ചെയ്യുവാൻ info@uss.org.uk യിലേക്ക് ബന്ധപ്പെടുക. 

വാർത്ത:  രീതി മന്നത്ത് ഹരീഷ്

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.