CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 37 Minutes 24 Seconds Ago
Breaking Now

സൗത്ത് ആഫ്രിക്കക്കാരെ കുടുക്കിയത് വേഗത കുറഞ്ഞ പന്തുകള്‍; ഒന്നാം ടി20 വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഭുവി

ബൗളിംഗില്‍ ചേഞ്ച് ഓഫ് പേസ് കൊണ്ടുവരാനാണ് ശ്രമിച്ചതെന്ന് ഭുവി പറഞ്ഞു

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യത്തെ ട്വന്റി20 മത്സരത്തില്‍ ഇന്ത്യയുടെ വിജയരഹസ്യം പങ്കുവെച്ച് ഭുവനേശ്വര്‍ കുമാര്‍. ഷോര്‍ട്ട് പിച്ച് പന്തുകളുമായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ കുരുക്കാന്‍ ശ്രമിച്ച സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാരുടെ ശ്രമം ഏറ്റില്ലെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ തന്ത്രം വിജയിച്ചെന്ന് ആദ്യ മത്സരത്തിലെ വിജയം വ്യക്തമാക്കുന്നു.

വേഗത കുറഞ്ഞ ബോളുകളാണ് ഇന്ത്യ ടി20യില്‍ വജ്രായുധമാക്കിയതെന്ന് ഭുവനേശ്വര്‍ കുമാര്‍ പറയുന്നു. 24 റണ്‍ മാത്രം നല്‍കി അഞ്ച് വിക്കറ്റാണ് ഭുവി വീഴ്ത്തിയത്. അന്താരാഷ്ട്ര ടി20യില്‍ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. സൗത്ത് ആഫ്രിക്കയെ 20 ഓവറില്‍ 9ന് 175 റണ്ണില്‍ ഒതുക്കി 28 റണ്‍ വിജയമാണ് ഇന്ത്യ കുറിച്ചത്.

ബൗളിംഗില്‍ ചേഞ്ച് ഓഫ് പേസ് കൊണ്ടുവരാനാണ് ശ്രമിച്ചതെന്ന് ഭുവി പറഞ്ഞു. ബൗളിന് പേസ് കുറയ്ക്കാനായിരുന്നു ഉദ്ദേശം. അങ്ങിനെ വരുമ്പോള്‍ ബാറ്റിംഗ് എളുപ്പമാകില്ല. വിക്കറ്റിന് അനുസൃതമായി പന്തുകള്‍ മിക്‌സ് ചെയ്യുകയാണ് പ്രധാനം. ഇന്നലെ വിജയിച്ചത് അതാണ്, ഭുവനേശ്വര്‍ കുമാര്‍ വ്യക്തമാക്കി.

ഷോര്‍ട്ട് ബോളുകള്‍ക്ക് എതിരെ വിദേശ പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മോശം പ്രകടനം കാഴ്ചവെയ്ക്കുന്നുവെന്ന ചീത്തപ്പേരും ഇക്കുറി തിരുത്തിയെന്ന് ഭുവി ചൂണ്ടിക്കാണിച്ചു. ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞ് ഇന്ത്യയെ കുരുക്കാമെന്ന് കരുതിയ സൗത്ത് ആഫ്രിക്കയുടെ തന്ത്രം പൊളിയുകയും ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.