CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 43 Minutes 23 Seconds Ago
Breaking Now

ചോദ്യം കൂടി വന്നപ്പോള്‍ ഞാനാകെ അന്തം വിട്ടു, ആരാണ് പ്രിയാ വാര്യര്‍! ഗൂഗിള്‍ ചെയ്തു നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്; ബാബു ആന്റണി പറയുന്നു.

പ്രിയ താരമായി വിലസുമ്പോള്‍ പ്രിയ കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് നടന്‍ ബാബു ആന്റണി. പ്രിയ പ്രശസ്തയായപ്പോള്‍ പൊന്‍കുന്നംകാരനായ ബാബു ആന്റണിയ്ക്ക് നൂറുകണക്കിന് കോളുകളും സന്ദേശങ്ങളുമാണ് വന്നത്. തൃശ്ശൂരിലെ പൂങ്കുന്നത്ത് താമസിക്കുന്ന പ്രിയയുടെ വിവരങ്ങള്‍ അറിയാനാണ് പൊന്‍കുന്നം സ്വദേശിയായ ബാബു ആന്റണിക്കു വന്ന കോളുകളെല്ലാം. പൊന്‍കുന്നവും പൂങ്കുന്നവും ഒരു സ്ഥമലമാണെന്ന് തെറ്റിദ്ധരിച്ചവരായിരുന്നു ഇതിന് പിന്നില്‍. ബാബു ആന്റണിയുടെ അയല്‍വാസിയോണോ പ്രിയ എന്ന് ചോദിച്ചവരുമുണ്ട്. സത്യത്തില്‍ അപ്പോഴാണ് താന്‍ ഇങ്ങനെയൊരു നടിയുണ്ടെന്നും അവള്‍ രാജ്യം മുഴുവന്‍ ഒരു സെന്‍സേഷനായി മാറിയ കാര്യവും അറിയുന്നതെന്നും ബാബു ആന്റണി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബാബു ആന്റണി ഇക്കാര്യം പറഞ്ഞത്.

ബാബു ആന്റണി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നതിങ്ങനെ

പൊന്‍കുന്നവും പൂങ്കുന്നവും പ്രിയ വാരിയരും.

ഒരുപാടു മെസ്സേജുകള്‍ വന്നു.. ബാബു ചേട്ടാ പ്രിയ വാര്യര്‍ നൈബര്‍ ആണോ? ചില തമിഴ് പത്രക്കാരും വിളിച്ച് ചോദിച്ചു, ഞാന്‍ ആകെ അന്തംവിട്ടു. ആരാണ് പ്രിയ വാര്യര്‍??. അറിയില്ല എന്ന് പറഞ്ഞാല്‍ എന്നെ അറിയുന്ന ആളാണെങ്കില്‍ മോശമല്ലേ എന്ന് കരുതി ഒരു തരത്തില്‍ തടിതപ്പി. ഉടനെ ഗൂഗിള്‍ ചെയ്തപ്പോഴാണ് സംഭവം പിടികിട്ടിയത്. പ്രിയ വാര്യര്‍ ഓണ്‍ലൈന്‍ സെന്‍സേഷന്‍ ആണെന്നും കണ്ണിറുക്കിയും സൈറ്റ് അടിച്ചും ലക്ഷങ്ങളെ വീഴ്ത്തിയെന്നും മറ്റും. പ്രിയയുടെ നാട് പൂങ്കുന്നവും എന്റെ നാട് പൊന്‍കുന്നവും. അത് രണ്ടും ഒരു സ്ഥലമാണെന്ന് കരുതിയാണ് എനിക്ക് മെസ്സേജുകള്‍ വരുന്നത്. ഏതായാലും ആ കുട്ടിക്ക് എന്റെ എല്ലാവിധ ആശംസകളും. പുതിയ പുതിയ താരങ്ങള്‍ ജനിക്കട്ടെ. ബാബു ആന്റണി.

 




കൂടുതല്‍വാര്‍ത്തകള്‍.