CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 4 Seconds Ago
Breaking Now

ബ്രിട്ടീഷ് യുവതിയെ മര്‍ദ്ദിച്ച് ബോധംകെടുത്തി ലൈംഗികമായി പീഡിപ്പിച്ചു; 23-കാരിയുടെ ഫോണുമായി മുങ്ങിയ പ്രതി സെല്‍ഫി എടുത്തു; ഗൂഗിള്‍ കുടുക്കി

അക്രമത്തിന് ശേഷം യുവതിയുടെ മൊബൈല്‍ ഫോണും കവര്‍ന്ന ശേഷമായിരുന്നു പ്രതി കടന്നത്

സ്‌പെയിനിലെ കോസ്റ്റാ ഡെല്‍ സോള്‍ റിസോര്‍ട്ടില്‍ താമസിക്കവെ കറങ്ങാന്‍ ഇറങ്ങിയ ബ്രിട്ടീഷ് യുവതി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. എന്നാല്‍ അക്രമി യുവതിയുടെ കൈയില്‍ നിന്നും മോഷ്ടിച്ച ഫോണില്‍ സെല്‍ഫി എടുത്തതോടെ പ്രതി കുരുക്കിലുമായി. പ്രതി എടുത്ത സെല്‍ഫി ഗൂഗിള്‍ ഡ്രൈവില്‍ കണ്ടതോടെയാണ് യുവതി പോലീസിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തുന്നതും, പ്രതി പിടിയിലാകുന്നതും.

പുറത്തുപോയ ശേഷം ഒറ്റയ്ക്ക് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു 23-കാരി. ഇതിനിടെയാണ് അക്രമി യുവതിയെ ഇടിച്ചുവീഴ്ത്തിയത്. മുഖത്ത് ആഞ്ഞിടിച്ചതോടെ ഇവരുടെ ബോധം നഷ്ടമായി. പിന്നീട് ഉറക്കം ഉണരുമ്പോള്‍ അര്‍ദ്ധനഗ്നയായ നിലയിലായിരുന്നു. അക്രമത്തിന് ശേഷം യുവതിയുടെ മൊബൈല്‍ ഫോണും കവര്‍ന്ന ശേഷമായിരുന്നു പ്രതി കടന്നത്.

യുവതിയുടെ കീറിപ്പറിഞ്ഞ വസ്ത്രം മാലിന്യ തൊഴിലാളികള്‍ മാലിന്യത്തില്‍ തള്ളിയിരുന്നു. പക്ഷെ സംഭവസ്ഥലത്ത് നിന്നും ഒരു കമ്മലും ഡിഎന്‍എ തെളിവുകളും പോലീസിന് ലഭിച്ചു. അക്രമിക്കരുതെന്ന് അക്രമിയോട് അപേക്ഷിക്കുന്ന യുവതിയുടെ ശബ്ദം കേട്ട ഒരു ദൃക്‌സാക്ഷിയും, യുവതിയുടെ മുഖത്ത് ഇടിക്കുന്നത് കണ്ട ദൃക്‌സാക്ഷിയുടെയും മൊഴി പോലീസിന് ലഭിച്ചു. എന്നാല്‍ ഇവരാരും യുവതിയെ സഹായിക്കാന്‍ തയ്യാറായില്ല.

ഇതിന് ശേഷമാണ് തന്റെ ഗൂഗിള്‍ അക്കൗണ്ടില്‍ പ്രതിയുടെ സെല്‍ഫി ചിത്രങ്ങള്‍ വരുന്നത് യുവതി ശ്രദ്ധിച്ചത്. ഇക്കാര്യം പോലീസിനെ അറിയിച്ച് 48 മണിക്കൂര്‍ തികയും മുന്‍പ് പ്രതി പിടിയിലായി. ക്രിമിനല്‍ പശ്ചാത്തലമുള്ള 22-കാരനാണ് വലയിലായത്.




കൂടുതല്‍വാര്‍ത്തകള്‍.