CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 9 Seconds Ago
Breaking Now

ഏകദിന റാങ്കിംഗ്; ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യന്‍ താരങ്ങള്‍ തന്നെ നം.1; വിരാട് കോഹ്‌ലിയും ജസ്പ്രീത് ബൂംറയും ഒന്നാമത്

സൗത്ത് ആഫ്രിക്കന്‍ മണ്ണിലെ വിജയത്തോടെ ഇന്ത്യന്‍ ടീം ഏകദിന റാങ്കിംഗിലും ഒന്നാമതെത്തി

ഐസിസി ഏകദിന റാങ്കിംഗ് ഒന്നാം റാങ്കില്‍ തിരിച്ചെത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ പേസ് താരം ജസ്പ്രീത് ബൂംറ ഒന്നാംസ്ഥാനത്തെത്തി. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള 5-1ന്റെ വിജയത്തിന്റെ ബലത്തില്‍ ഏകദിന റാങ്കിംഗിലെ ഒന്നാം നമ്പര്‍ ടീമായി ഇന്ത്യ മാറി.

കഴിഞ്ഞ ആറ് ഇന്നിംഗ്‌സില്‍ നിന്നും 558 റണ്ണും, 186 ശരാശരിയുമാണ് വിരാട് കോഹ്‌ലിയുടെ സമ്പാദ്യം. മൂന്ന് സെഞ്ചുറികള്‍ക്ക് പുറമെ 75, 46, 36 റണ്ണുകളും ക്യാപ്റ്റന്‍ സ്‌കോര്‍ ചെയ്തു. 909 പോയിന്റുകളുടെ സഹായത്തോടെയാണ് വിരാട് ഒന്നാം സ്ഥാനത്ത് എത്തിയത്. ഏതെങ്കിലും ഒരു ഇന്ത്യന്‍ ക്രിക്കറ്ററുടെ ഏറ്റവും മികച്ച പോയിന്റാണ് ഇത്.

സൗത്ത് ആഫ്രിക്കയിലെ മത്സരത്തോടെ രണ്ട് സ്ഥാനങ്ങള്‍ കൂടി ഉയര്‍ന്നാണ് ബൂംറ ഒന്നാം സ്ഥാനത്ത് എത്തിയത്. 787 പോയിന്റുകളാണ് താരത്തിനുള്ളത്. ഏകദിന പരമ്പരയില്‍ 16 വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലാണ് നേട്ടമുണ്ടാക്കിയ മറ്റൊരു താരം. ഈ പ്രകടനത്തോടെ ആദ്യ പത്തില്‍ കടന്ന ചാഹല്‍ ഇപ്പോള്‍ എട്ടാം റാങ്കിലാണ്. 17 വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് 15-ാം സ്ഥാനത്തും എത്തി.

സൗത്ത് ആഫ്രിക്കന്‍ മണ്ണിലെ വിജയത്തോടെ ഇന്ത്യന്‍ ടീം ഏകദിന റാങ്കിംഗിലും ഒന്നാമതെത്തി. ടെസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ടി20യില്‍ മൂന്നാം സ്ഥാനത്താണ്. ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ എബി ഡി വില്ലേഴ്‌സ്, ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ്മ എന്നിവരാണ് വിരാടിന് പിന്നില്‍. ശിഖര്‍ ധവാന്‍ 10-ാം സ്ഥാനത്തുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.