തിരുവനന്തപുരം ജില്ലയില്‍ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. കാട്ടാക്കട കുറ്റിച്ചല്‍ തച്ചന്‍കോട് കരിംഭൂതത്താന്‍പാറ വളവിലാണ് സംഭവം നടന്നത്. സ്വകാര്യ സ്കൂള്‍ അധ്യാപികയായ ജീന മോഹനാണ് (23) ആക്രമണത്തിന് ഇരയായത്.
യുവതി ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആര്യനാട് സ്വകാര്യ സ്കൂള്‍ അധ്യാപികയാണ് ജീന. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയില്‍ രണ്ടംഗ സംഘം യുവതിയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.
യുവതിയുടെ കരിച്ചില്‍ കേട്ടെത്തിയ സമീപവാസികള്‍ പ്രാഥമീക കേന്ദ്രത്തിലെത്തിച്ചു. തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.