CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 58 Seconds Ago
Breaking Now

വീട്ടുതടങ്കലില്‍ ഭക്ഷണം നല്‍കിയിരുന്നത് മയക്കുമരുന്ന് കലര്‍ത്തി ; മാതാപിതാക്കള്‍ തന്നെ പീഡിപ്പിച്ചിരുന്നു ; കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി ഹാദിയ

അച്ഛന്‍ ചിലരുടെ സ്വാധീനത്തിലാണ്. തന്നെ പീഡിപ്പിച്ചവരേയും അച്ഛന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും.

മാതാപിതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഹാദിയ സുപ്രീം കോടതിയില്‍. വീട്ടുതടങ്കലിലായിരുന്നപ്പോള്‍ തനിക്ക് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നെന്ന് ഹാദിയ ആരോപിക്കുന്നു. ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. തെളിവ് നല്‍കാമെന്ന് പറഞ്ഞിട്ടും ജില്ലാ പോലീസ് മേധാവി തന്നെ കാണാന്‍ എത്തിയില്ല. തന്നെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഈശ്വറിനോട് താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തിയതായും ഹാദിയ പറഞ്ഞു.

അമ്മ പാചകം ചെയ്തിരുന്ന ഭക്ഷണമാണ് കഴിച്ചിരുന്നത്. ഒരു ദിവസം അമ്മ ഭക്ഷണം തയ്യാറാക്കുമ്പോള്‍ അടുക്കളയില്‍ പോയി. തന്റെ സാന്നിധ്യം അമ്മ അറിഞ്ഞില്ല. ഭക്ഷണം തയ്യാറാക്കുമ്പോള്‍ അസ്വാഭാവികമായി എന്തോ കണ്ടെന്നും ഹാദിയ പറയുന്നു. അതിന് ശേഷം സ്വന്തമായി പാചകം ചെയ്ത ആഹാരമാണ് കഴിച്ചിരുന്നത്. മാതാപിതാക്കളില്‍ നിന്ന് വലിയ പീഡനമാണ് അനുഭവിച്ചിരുന്നതെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

അച്ഛന്‍ ചിലരുടെ സ്വാധീനത്തിലാണ്. തന്നെ പീഡിപ്പിച്ചവരേയും അച്ഛന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. രാഹുല്‍ ഈശ്വര്‍ തന്റെ അനുവാദമില്ലാതെയാണ് ചിത്രവും വീഡിയോയും പകര്‍ത്തിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.