നായകനായി അരങ്ങേറിയ ആദ്യ ചിത്രം പ്രണവ് മോഹന്‍ലാലിന് സമ്മാനിച്ചത് മികച്ച വിജയം തന്നെ. റിലീസ് ചെയ്ത് 25 ദിവസം കൊണ്ട് 35 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്ന് മാത്രം ഒരു കോടി രൂപ സ്വന്തമാക്കി. കേരളത്തില്‍ ഇരുന്നൂറും പുറത്ത് നൂറിലധികം തിയറ്ററുകളില്‍ റിലീസിനെത്തിയ സിനിമയ്ക്ക് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ചിരുന്നു. പുതുമുഖ നായകന്റെ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ കൂടിയാണ്. കേരളത്തില്‍ ഇതുവരെ 13000 പ്രദര്‍ശനം പൂര്‍ത്തിയായി കഴിഞ്ഞു. ഇന്ത്യയ്ക്ക് പുറത്തും ചിത്രം റിലീസിനെത്തി. മികച്ച പ്രതികരണമാണ് വിദേശത്തും സിനിമയ്ക്ക് ലഭിക്കുന്നത്.
പ്രണവിന്റെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളിലായിരുന്നു സിനിമയുടെ ഹൈലൈറ്റ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത 9ാമത്തെ ചിത്രമാണിത്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിന് വേണ്ടി ചിത്രം നിര്‍മ്മിച്ചത് .