CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 23 Minutes 31 Seconds Ago
Breaking Now

നടുനിവര്‍ത്താന്‍ നേരമില്ല, രോഗികളുടെ അവസ്ഥ അപകടത്തില്‍; വിശ്രമിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ പോരാട്ടത്തില്‍; വിജയിച്ചാല്‍ എന്‍എച്ച്എസിന്റെ ലക്ഷങ്ങള്‍ പോക്ക്

ജൂനിയര്‍ ഡോക്ടര്‍മാരുടെ മെഡിക്കല്‍ കോണ്‍ട്രാക്ട് മാനിക്കാന്‍ പോലും എന്‍എച്ച്എസ് തയ്യാറാകുന്നില്ലെന്ന് ഡോ. സാറാ ഹാലറ്റ്

എന്‍എച്ച്എസിനെ കോടതി കയറ്റിയുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ പോരാട്ടം ഫലം കാണുമോ? തങ്ങള്‍ക്ക് വിശ്രമിക്കാന്‍ പോലും നേരമില്ലെന്നും ഇതുമൂലം രോഗികളുടെ ജീവനാണ് അപകടത്തിലാകുന്നതെന്നും ബോധ്യപ്പെടുത്താന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പരിശ്രമിക്കുമ്പോള്‍ നെഞ്ചിടിക്കുന്നത് എന്‍എച്ച്എസ് മേധാവികള്‍ക്കാണ്. നാല് മണിക്കൂര്‍ തുടര്‍ച്ചയായുള്ള ഡ്യൂട്ടിക്ക് ശേഷം അര മണിക്കൂറെങ്കിലും വിശ്രമം വേണമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ജൂനിയര്‍ ഡോക്ടര്‍ കമ്മിറ്റി ചെയര്‍ ഡോ. സാറാ ഹാലറ്റ് ആവശ്യപ്പെടുന്നത്.

ഈ വാദവുമായി മറ്റ് 20 ഡോക്ടര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് ഡോ. ഹാലറ്റ് ഹൈക്കോടതിയില്‍ പോരാട്ടത്തിലാണ്. ജൂനിയര്‍ ഡോക്ടര്‍മാരുടെ മെഡിക്കല്‍ കോണ്‍ട്രാക്ട് മാനിക്കാന്‍ പോലും എന്‍എച്ച്എസ് തയ്യാറാകുന്നില്ലെന്ന് ഡോ. സാറാ ഹാലറ്റ് വ്യക്തമാക്കുന്നു. ഈ കേസില്‍ ഇവര്‍ വിജയം നേടിയാല്‍ റോയല്‍ ഡെര്‍ബി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്റെ ലക്ഷങ്ങള്‍ പൊട്ടും. എട്ട് മാസക്കാലത്തിനിടെ വിശ്രമം അനുവദിക്കാതെ പണിയെടുപ്പിച്ച 21 ഡോക്ടര്‍മാര്‍ക്ക് 250,000 പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടി വരും എന്‍എച്ച്എസ്.

ഈ കേസിലെങ്ങാന്‍ വിധി പ്രതികൂലമായാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേസുകളുടെ കുത്തൊഴുക്ക് പൊട്ടിപ്പുറപ്പെടുമെന്നാണ് എന്‍എച്ച്എസ് അഭിഭാഷകരുടെ ആശങ്ക. ആയിരക്കണക്കിന് പേര്‍ ഈ പാതി പിന്തുടരുമെന്നാണ് ഭയം. എന്നാല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പര്യാപ്തമായ കേസണിതെന്ന് ഹാലറ്റിനായി ഹാജരാകുന്ന ജോണ്‍ കവാനാ ക്യുസി വ്യക്തമാക്കി. വിശ്രമം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഡോക്ടര്‍മാര്‍ക്കൊപ്പം രോഗികളുടെ അവസ്ഥ കൂടിയാണ് അപകടത്തിലാകുന്നത്.

തങ്ങളുടെ ഡോക്ടര്‍മാര്‍ക്ക് ആവശ്യത്തിന് വിശ്രമം അനുവദിക്കേണ്ടത് അവരെ നിയോഗിക്കുന്ന എന്‍എച്ച്എസ് ട്രസ്റ്റുകളുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ കോണ്‍ട്രാക്ട് വളച്ചൊടിക്കുകയാണ് പരാതിക്കാര്‍ ചെയ്യുന്നതെന്ന അവകാശവാദമാണ് റോയല്‍ ഡെര്‍ബി ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ഉന്നയിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.