CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 38 Minutes 21 Seconds Ago
Breaking Now

പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കാരനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്റെ ആരോപണം; നിരവ് മോദി കേസില്‍ പ്രതികരണമില്ലെന്ന് രാഹുലിന്റെ പരാതി

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ് നേരത്തെ പരാജയപ്പെട്ടിരുന്നു

നിരവ് മോദി വിഷയത്തില്‍ പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിക്കെതിരെ സംസാരിക്കാത്ത പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് രാഹുല്‍ ആരോപിച്ചു. നോട്ട് നിരോധനം എല്ലാ തട്ടിപ്പുകാരെയും കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു.

'ആദ്യം നരേന്ദ്ര മോദി സമ്പദ് വ്യവസ്ഥയില്‍ നോട്ട് നിരോധനം നടപ്പാക്കി. ഇതിന് ശേഷം ഇന്ത്യയിലെ ജനങ്ങളോട് ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ബാങ്കുകള്‍ക്ക് പിന്നില്‍ തട്ടിപ്പുകാര്‍ കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു', മേഘാലയയിലെ ഷില്ലോംഗില്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ് നേരത്തെ പരാജയപ്പെട്ടിരുന്നു. പല കഥകളും വിവാദമാക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങള്‍ തെളിവുകളില്ലാതെ അവതാളത്തിലുമായി. ഈ അവസരത്തിലാണ് നിരവ് മോദി രാജ്യത്ത് നിന്നും രക്ഷപ്പെടുന്നത് പ്രതിപക്ഷത്തിന് ആയുധമായി വീണുകിട്ടുന്നത്.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമായാണ് ബിജെപി നിരവ് മോദി വിഷയം ഉയര്‍ത്തിക്കാണിക്കുന്നത്. പ്രത്യേകിച്ച് ലോണെടുക്കല്‍ തട്ടിപ്പ് 2011 മുതല്‍ ആരംഭിച്ച പരിപാടി ആയിരുന്നുവെന്നത് കോണ്‍ഗ്രസിന് തലവേദനയുമാണ്.




കൂടുതല്‍വാര്‍ത്തകള്‍.