CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 28 Minutes 44 Seconds Ago
Breaking Now

അടിവസ്ത്രം ഉണക്കാന്‍ വിമാനത്തിലും മികച്ച സ്ഥലം വേറെയുണ്ടോ? എയര്‍ വെന്റില്‍ അടിവസ്ത്രം ഉണക്കുന്ന യാത്രക്കാരിയുടെ വീഡിയോ വൈറല്‍

വിമാനത്തിലെ എയര്‍ വെന്റില്‍ അടിവസ്ത്രം ഉണക്കിയാല്‍ എന്താണിത്ര കുഴപ്പമെന്നാണ് ചിലരുടെ ചോദ്യം

ലോകത്തില്‍ വിചിത്രമായ പല കാര്യങ്ങളും അരങ്ങേറും. സ്ഥലവും സമയവും നോക്കാതെ ചെയ്തു കൂട്ടുന്ന പല കാര്യങ്ങളും നാട്ടുകാര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കും. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണും ക്യാമറയും എവിടെ വേണമെങ്കിലും മിഴിതുറക്കാമെന്നിരിക്കെ ഈ തമാശകള്‍ കണ്ട് ലോകം ചിരിക്കും. വിമാനത്തില്‍ ഒരു സ്ത്രീ കാണിച്ച പ്രവൃത്തിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

മോസ്‌കോയിലേക്ക് പോയ ഉറാല്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഒരു യാത്രക്കാരി നടത്തിയ സാഹസമാണ് ഈ തമാശയ്ക്ക് ആധാരം. വിമാനത്തില്‍ മറ്റ് യാത്രക്കാരെയൊന്നും പരിഗണിക്കാതെ എയര്‍ വെന്റില്‍ അടിവസ്ത്രം ഉണക്കുകയായിരുന്നു ഇവരുടെ പരിപാടി.

തലയ്ക്ക് മുകളിലുള്ള എയര്‍ വെന്റില്‍ 20 മിനിറ്റോളം യാത്രക്കാരി ഈ ഉണക്കല്‍ പരിപാടി തുടര്‍ന്നു. മറ്റ് യാത്രക്കാര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും ആരും മൈന്‍ഡ് ചെയ്യാതെ ഇരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്താനായിരുന്നു ചിലര്‍ക്ക് താല്‍പര്യം. വീഡിയോ വൈറലായതിന് പിന്നാലെ സ്ത്രീ ചെയ്തത് ശരിയോ തെറ്റോ എന്ന ചര്‍ച്ചയും ആരംഭിച്ചു.

വിമാനത്തിലെ എയര്‍ വെന്റില്‍ അടിവസ്ത്രം ഉണക്കിയാല്‍ എന്താണിത്ര കുഴപ്പമെന്നാണ് ചിലരുടെ ചോദ്യം. ആകാശയാത്രയില്‍ ഷൂവും, സോക്‌സും അഴിക്കാമെങ്കിലും ഇതും ആകാമെന്നാണ് ഇവരുടെ അഭിപ്രായം.




കൂടുതല്‍വാര്‍ത്തകള്‍.