CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes Ago
Breaking Now

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് തലവേദനയായി വിരാട് കോഹ്‌ലി; ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി ഒഴിയുന്നു?

മറ്റ് സെലിബ്രിറ്റികളെ പോലെ മോശം ബ്രാന്‍ഡിന്റെ മുഖമാകാന്‍ വിരാടിനും താല്‍പര്യമില്ലെന്നാണ് വിവരം.

പഞ്ചാബ് നാഷണല്‍ ബാങ്കിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വജ്രവ്യാപാരി നിരവ് മോദി കോടികള്‍ ലോണായി കൈക്കലാക്കിയത്. ഇക്കാര്യത്തില്‍ ബാങ്കിന്റെ ശ്രദ്ധക്കുറവ് കാരണമായി മാറിയിട്ടുണ്ടെന്ന് വെളിവായിരുന്നു. ബാങ്കിന്റെ ജനറല്‍ മാനേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് സിബിഐ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ നിന്നും ഒഴിയാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി.

2016-ലാണ് പിഎന്‍ബി ബ്രാന്‍ഡ് അംബാസിഡറായി വിരാട് കോഹ്‌ലി സ്ഥാനമേല്‍ക്കുന്നത്. ബാങ്കില്‍ അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ ക്ഷണിച്ച് കൊണ്ടായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ പിഎന്‍ബി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. 16-ാം വയസ്സ് മുതല്‍ താരത്തിന് ഈ ബാങ്കില്‍ സ്വന്തമായി ഒരു അക്കൗണ്ടുമുണ്ട്.

11,400 കോടിയുടെ കേസ് പൊങ്ങിവന്നതോടെ സ്വന്തം പേര് കളയേണ്ടെന്ന ചിന്തയിലാണ് വിരാട് കോഹ്‌ലിയെന്നാണ് സൂചന. ലണ്‍ തട്ടിപ്പ് തന്റെ ബ്രാന്‍ഡ് മൂല്യത്തെ ബാധിക്കാതിരിക്കാന്‍ അംബാസിഡര്‍ പദവി ഒഴിഞ്ഞ് തടിയൂരുന്നതാണ് ബുദ്ധിയെന്ന് അദ്ദേഹം ചിന്തിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ല.

മറ്റ് സെലിബ്രിറ്റികളെ പോലെ മോശം ബ്രാന്‍ഡിന്റെ മുഖമാകാന്‍ വിരാടിനും താല്‍പര്യമില്ലെന്നാണ് വിവരം. അങ്ങിനെയെങ്കില്‍ 1.77 ബില്ല്യണ്‍ ഡോളര്‍ തട്ടിപ്പില്‍ പെട്ട പിഎന്‍ബിക്ക് ഇത് മറ്റൊരു തിരിച്ചടിയാകും. മുംബൈ ബ്രാഞ്ചില്‍ നിന്നും വ്യാജ കത്തുകള്‍ സംഘടിപ്പിച്ച് ഇന്ത്യന്‍ ബാങ്കുകളിലെ വിദേശ ബ്രാഞ്ചുകളില്‍ നിന്നും ലോണ്‍ സംഘടിപ്പിക്കുകയാണ് നിരവ് മോദി ചെയ്തത്.




കൂടുതല്‍വാര്‍ത്തകള്‍.