CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 45 Minutes 37 Seconds Ago
Breaking Now

അത് പാര്‍ട്ടി ക്വട്ടേഷന്‍ തന്നെ ; വെട്ടണമെന്ന് നിര്‍ദ്ദേശിച്ചു ; ഡമ്മിപ്രതികളെ തരാമെന്നും പാര്‍ട്ടി ഭരിക്കുന്നതിനാല്‍ പ്രശ്‌നമില്ലെന്നും നേതാക്കള്‍ പറഞ്ഞതായി പ്രതി ആകാശിന്റെ മൊഴി

ശുഹൈബിനെ ആക്രമിക്കാനാവശ്യപ്പെട്ടത് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവാണ്. കൊലയ്ക്ക് ശേഷം അവര്‍ ആയുധങ്ങള്‍ കൊണ്ടുപോയി.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയത് പാര്‍ട്ടി ക്വട്ടേഷന്‍ തന്നെയെന്ന് പ്രതി ആകാശ് തില്ലങ്കേരി പോലീസിന് മൊഴി നല്‍കി. പാര്‍ട്ടി സഹായിക്കാമെന്ന് പറഞ്ഞു. ഡമ്മിപ്രതികളെ നല്‍കാമെന്നായിരുന്നു ഉറപ്പ്. ശുഹൈബിനെ ആക്രമിക്കാനാവശ്യപ്പെട്ടത് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവാണ്. കൊലയ്ക്ക് ശേഷം അവര്‍ ആയുധങ്ങള്‍ കൊണ്ടുപോയി. അവ എവിടെയെന്നറിയില്ലെന്നും ആകാശ് പറഞ്ഞു.

'' ഭരണം നമ്മുടെ കൈയിലാണ്. ഡമ്മി പ്രതികളെ നല്‍കിയാല്‍ പൊലീസ് പിന്നീട് അന്വേഷിക്കുകയില്ല. തല്ലിയാല്‍ മതിയോ എന്നു ചോദിച്ചപ്പോള്‍ പോരാ വെട്ടണമെന്നായിരുന്നു നേതാക്കളുടെ നിര്‍ദേശമെന്നും ആകാശ് മൊഴി നല്‍കി. ശുഹൈബ് വധം പാര്‍ട്ടി ആസൂത്രണം ചെയ്ത സംഭവമല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുള്‍പ്പെടെ നേതാക്കളുടെ നിലപാടിനു ഘടകവിരുദ്ധമാണ് ആകാശിന്റെ മൊഴി. ആകാശ് സിപിഐഎം പ്രവര്‍ത്തകനാണെന്ന് നേതാക്കള്‍ തന്നെ സ്ഥീകരിച്ചിരുന്നു. ശ്രീജിത്ത് ,തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ എന്നിവര സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.