CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 48 Minutes 32 Seconds Ago
Breaking Now

വീട്ടില്‍ കക്കൂസില്ല എങ്കില്‍ കഴിക്കാന്‍ അരിയുമില്ല; ഒറ്റമുറി കുടിലില്‍ കഴിയുന്ന സ്ത്രീയ്ക്ക് ശൗചാലയത്തിന്റെ പേരില്‍ റേഷന്‍ നിഷേധിച്ചു; മൂന്ന് മക്കളുമായി കുടുംബം പട്ടിണിയില്‍

കക്കൂസ് നിര്‍മ്മിക്കാന്‍ സബ്‌സിഡി ആവശ്യപ്പെട്ട ശേഷം ഇത് നിര്‍മ്മിക്കാതിരുന്നതാണ് പ്രശ്‌നമെന്ന് പഞ്ചായത്ത്

വീട്ടില്‍ ഒരു ശൗചാലയം ഉണ്ടാകുന്നത് നല്ല കാര്യം തന്നെയാണ്. എന്നാല്‍ കെട്ടിയുണ്ടാക്കിയ കുടിലില്‍ മൂന്ന് കുട്ടികളുടെ വയറ് നിറക്കുന്നതാണ് അതിലും പ്രധാനമായ കാര്യം. പക്ഷെ വീട്ടില്‍ കക്കൂസ് ഇല്ലെന്ന പേരില്‍ 35 വയസ്സുള്ള ഒരു സ്ത്രീക്ക് അധികൃതര്‍ റേഷന്‍ നിഷേധിക്കുന്നതായാണ് പരാതി. മധ്യപ്രദേശിലെ സാജ്‌വാനി ഗ്രാമത്തിലാണ് സംഭവങ്ങള്‍.

ഭര്‍ത്താവുമായി അകന്ന് കഴിയുന്ന പിങ്കിയുടെ ചുമലിലാണ് മൂന്ന് മക്കളുടെ സംരക്ഷണം. ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ഉണ്ടാക്കി നല്‍കിയ കുടിലിലാണ് താമസം. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം അപേക്ഷ ക്ഷണിച്ചപ്പോള്‍ പിങ്കിയും ഒരു വീട് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നു. അപ്പോഴാണ് വീടുകളില്‍ കക്കൂസ് ഇല്ലാത്തവര്‍ക്ക് റേഷന്‍ നിഷേധിക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനമെടുത്തത്.

മൂന്ന് മക്കളുടെ വയറ് നിറക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ പട്ടിണിയില്‍ തള്ളിനീക്കുകയാണ് ഈ കുടുംബം. ഗ്രാമം വൃത്തിയാക്കാന്‍ ഗ്രാമവാസികള്‍ നല്‍കുന്ന 1000 രൂപയാണ് ഏക വരുമാനം. അതേസമയം കക്കൂസ് നിര്‍മ്മിക്കാന്‍ സബ്‌സിഡി ആവശ്യപ്പെട്ട ശേഷം ഇത് നിര്‍മ്മിക്കാതിരുന്നതാണ് പ്രശ്‌നമെന്ന് പഞ്ചായത്ത് സെക്രട്ടറി പറയുന്നു. ക്ലെയിം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല. ഇതോടെയാണ് റേഷന്‍ നിഷേധിക്കപ്പെട്ടത്.

താമസിക്കാന്‍ വീട് നല്‍കിയ വ്യക്തി കുടുംബത്തിന് ഒരു കക്കൂസ് കൂടി നിര്‍മ്മിച്ച് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. അതുവഴി റദ്ദാക്കപ്പെട്ട റേഷന്‍ പുനസ്ഥാപിക്കാനുള്ള വഴിയും ഒരുങ്ങിയിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.