CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 33 Minutes 25 Seconds Ago
Breaking Now

സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോഫിയയും കാമുകന്‍ അരുണും കുറ്റക്കാര്‍ ; സാമിന്റെ കൊലപാതകം ഇരുവരും ആസൂത്രണം ചെയ്തത് ഒരു വര്‍ഷം മുമ്പ്

മാര്‍ച്ച് 21 ന് തുടങ്ങുന്ന വാദത്തിലായിരിക്കും ശിക്ഷ തീരുമാനിക്കുക.

മെല്‍ബണില്‍ സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വിധി പ്രതികള്‍ക്ക് തിരിച്ചടിയായി. സാമിനെ കൊലപ്പെടുത്തിയത് ഭാര്യ സോഫിയയും കാമുകന്‍ അരുണും ചേര്‍ന്നാണെന്ന് കോടതി കണ്ടെത്തി. മാര്‍ച്ച് 21 ന് തുടങ്ങുന്ന വാദത്തിലായിരിക്കും ശിക്ഷ തീരുമാനിക്കുക.

ഹൃദയാഘാതം മൂലം സാം മരിച്ചെന്നാണ് ഇവര്‍ എല്ലാവരേയും വിശ്വസിപ്പിച്ചത്. എന്നാല്‍ അജ്ഞാത യുവതിയുടെ ഫോണ്‍ കോള്‍ പോലീസിനെ പ്രതിയിലേക്കെത്തിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണമാണ് സത്യം പുറത്തുകൊണ്ടുവന്നത്.

ഭര്‍ത്താവ് മരിച്ച് ദിവസങ്ങള്‍ കഴിയും മുമ്പ് സോഫിയ അരുണിനൊപ്പം നടത്തിയ യാത്രകള്‍ സംശയമുണ്ടാക്കി. യുവതിയുടെ ഫോണ്‍ കോള്‍ നിരീക്ഷിച്ചതില്‍ നിന്ന് സാമിനെ കൊലപ്പെടുത്തിയതാണെന്ന സൂചന കിട്ടി.സാമിന്റെ പേരിലുണ്ടായിരുന്ന കാര്‍ അരുണിന്റെ പേരിലേക്ക് മാറ്റി. 2014ല്‍ അരുണും സോഫിയയും ചേര്‍ന്ന് ജോയ്ന്റ് അക്കൗണ്ട് തുടങ്ങിയിരുന്നു.

ഒരു വര്‍ഷത്തോളം ആസുത്രണം ചെയ്ത ശേഷമാണ് ഇവര്‍ കൊല നടത്തിയത്. ഇലക്ട്രോണിക്‌സില്‍ ബിരുദം നേടിയ ശേഷം ടെക്‌നോ പാര്‍ക്കിലായിരുന്നു സോഫിയ ജോലി ചെയ്തിരുന്നത്. തുടര്‍ന്ന് ആസ്‌ത്രേലിയന്‍ കമ്പനിയിലേക്കുള്ള ടെസ്റ്റ് പാസായി 2012ല്‍ ഓസ്‌ത്രേലിയയിലേക്ക് പോയി. ദുബായില്‍ സാമിന് മികച്ച ജോലി കിട്ടിയെങ്കിലും സോഫിയയ്ക്ക് ഓസ്‌ട്രേലിയയായിരുന്നു ഇഷ്ടം. തുടര്‍ന്ന് സാം ദുബായ് ജോലി ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് എത്തുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.