CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 55 Minutes 24 Seconds Ago
Breaking Now

രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം ജാക്കിചാനും

മോഹന്‍ലാല്‍ എംടി കൂട്ടുകെട്ടിന്റെ രണ്ടാമൂഴം എല്ലാവരേയും ഞെട്ടിക്കും. ചിത്രത്തിന്റെ താര നിര്‍ണ്ണയും പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. അജയ് ദേവഗണ്‍, നാഗാര്‍ജുന, മഹേഷ് ബാബു തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തില്‍ ജാക്കിചാനും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട് .

ചിത്രത്തിലെ യുദ്ധരംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് റിച്ചാര്‍ഡ് റയോണാണെന്നും വാര്‍ത്തയുണ്ട്. സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയിനാണ്. ഭീമന് ഗറില്ലാ തന്ത്രങ്ങള്‍ ഉപദേശിക്കാനെത്തുന്ന നാഗരാജാവായാണ് ജാക്കിചാന്‍ എത്തുന്നതെന്നു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

100 ഏക്കറോളം സ്ഥലമാണ് രണ്ടാമൂഴം ചിത്രീകരിക്കാന്‍ ആവശ്യമായിട്ടുള്ളത്. എറണാകുളം ജില്ലയിലെ സ്ഥലങ്ങളോ കോയമ്പത്തൂരിലെ സ്ഥലങ്ങളോ ആണ് പരിഗണനയിലുള്ളത്. ചിത്രീകരണത്തിനു ശേഷം ഈ സ്ഥലം 'മഹാഭാരത സിറ്റി' എന്ന പേരില്‍ മ്യൂസിയമാക്കും.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രികരിക്കുന്ന രണ്ടാമൂഴം പിന്നീട് ലോകത്തെ പ്രധാന ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും. ജനുവരിയില്‍ സിനിമ ചിത്രീകരിക്കാനാണ് തീരുമാനം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.