CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 51 Minutes 36 Seconds Ago
Breaking Now

എന്‍എച്ച്എസ് പ്രതിസന്ധിയുടെ ആഴം അതിഭീകരം; ട്രസ്റ്റുകള്‍ ഫണ്ടിന്റെ കുറവ് മൂലം ചക്രശ്വാസം വലിക്കുന്നു; ഇംഗ്ലണ്ടില്‍ മാത്രം 1.2 ബില്ല്യണ്‍ കുറവ്; ഒരു ലക്ഷം തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നു; എ&ഇയില്‍ എത്തുന്ന രോഗികളുടെ എണ്ണം റെക്കോര്‍ഡിലും!

നഴ്‌സുമാരുടെ കുറവും എത്രത്തോളം പ്രശ്‌നമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്

എന്‍എച്ച്എസ് പ്രതിസന്ധിയിലാണ്. ഇക്കാര്യം അറിയാത്ത ആരും തന്നെ കാണില്ല. സര്‍ക്കാരിനും ഇത് വ്യക്തമായി അറിയാം. പക്ഷെ മിണ്ടിയാല്‍ ഫണ്ട് നല്‍കേണ്ടി വരുമെന്ന് അറിയാവുന്നത് കൊണ്ട് അവരും പ്രതികരിക്കുന്നില്ല. എന്നാല്‍ ശൈത്യകാലത്ത് എ&ഇ തേടിയെത്തുന്ന ജനങ്ങളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലേക്ക് കടക്കുമ്പോള്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍ കനത്ത സമ്മര്‍ദം നേരിടുകയാണ്. 2017 അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് മാത്രം 1.2 ബില്ല്യണ്‍ പൗണ്ടിന്റെ കുറവാണ് നേരിട്ടതെന്നാണ് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. 

916 മില്ല്യണ്‍ പൗണ്ടിന്റെ കുറവ് നേരിടുമെന്ന കണക്കുകൂട്ടലും മറികടന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ധനക്കമ്മി 365 മില്ല്യണ്‍ വര്‍ദ്ധിച്ചത്. ഇതിന് പുറമെ ഇംഗ്ലണ്ടില്‍ മാത്രം 100,000 തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നതായും എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റ് കൂട്ടിച്ചേര്‍ക്കുന്നു. ഇംഗ്ലണ്ടിലെ 243 അക്യൂട്ട്, ആംബുലന്‍സ്, മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റിലെ അവസ്ഥയാണിത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയവില്‍ 5.6 മില്ല്യണ്‍ രോഗികളെയാണ് എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ കൈകാര്യം ചെയ്തത്. അവസാന വര്‍ഷം സേവനം തേടിയെത്തിയവരേക്കാള്‍ 5 ലക്ഷം പേര്‍ കൂടുതലാണിത്. 

എന്‍എച്ച്എസ് പൊട്ടിത്തെറിയുടെ വക്കിലാണ് പണിയെടുക്കുന്നതെന്ന് ഈ കണക്ക് വ്യക്തമാക്കുന്നതായി എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് പോളിസി ഡയറക്ടര്‍ സാഫ്രോണ്‍ കോര്‍ഡി വ്യക്തമാക്കി. നല്‍കുന്ന സേവനവും ലഭിക്കുന്ന ശ്രോതസ്സും തമ്മിലുള്ള അന്തരം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. മൂന്ന് കാര്യങ്ങളാണ് പ്രതിസന്ധിക്ക് പ്രധാന കാരണം- സേവനം തേടിയെത്തുന്ന രോഗികളുടെ എണ്ണമേറുന്നു, എന്‍എച്ച്എസ് ഫണ്ട് കുറവ്, ആവശ്യത്തിന് ജോലിക്കാരില്ല. ഇങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് എന്‍എച്ച്എസ് ട്രസ്റ്റ് മേധാവികള്‍ തന്നെ തിരിച്ചറിയുന്നു. ഇത്രയൊക്കെ കുറവുകള്‍ക്കിടയിലും സേവനത്തില്‍ വീഴ്ച വരുത്താതെ ശ്രദ്ധിക്കാന്‍ ജീവനക്കാര്‍ക്ക് സാധിച്ചു. എന്നാല്‍ ഇതൊരു ആനുകൂല്യമായി കണക്കാക്കരുത്, അപകട സൂചനകള്‍ തിരിച്ചറിണം, സാഫ്രോണ്‍ വ്യക്തമാക്കി. 

ചെലവ് ചുരുക്കല്‍ നടപടികളിലൂടെയാണ് പല ട്രസ്റ്റുകളും പിടിച്ചുനില്‍ക്കുന്നത്. എന്‍എച്ച്എസ് ഫിനാന്‍സും, നഴ്‌സുമാരുടെ കുറവും എത്രത്തോളം പ്രശ്‌നമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ചീഫ് എക്‌സിക്യൂട്ടീവും, ജനറല്‍ സെക്രട്ടറിയുമായ ജാനറ്റ് ഡേവിസ് വ്യക്തമാക്കി. ആരോഗ്യമേഖലയില്‍ ഒഴിവുള്ള തസ്തികകളില്‍ കാല്‍ഭാഗവും നഴ്‌സിംഗ് വേക്കന്‍സികളാണ്.

ഈ പ്രശ്‌നങ്ങളെല്ലാം തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചെന്നും ഒഴിവുകളിലേക്ക് ഏജന്‍സി സ്റ്റാഫിനെ നിയോഗിച്ചെന്നുമാണ് ആരോഗ്യ വകുപ്പിന്റെ അവകാശവാദം. നഴ്‌സുമാരുടെ എണ്ണക്കുറവ് രോഗികളുടെ പരിചരണത്തെ മാത്രമല്ല അവരെ ഓടിക്കാനും സഹായിക്കുന്ന കാര്യമാണെന്ന് നഫീല്‍ഡ് ട്രസ്റ്റ് ബുദ്ധികേന്ദ്രമായ നിഗല്‍ എഡ്വാര്‍ഡ്‌സ് ഓര്‍മ്മിപ്പിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.