ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാകിസ്ഥാനും ചൈനയും നിയമവിരുദ്ധ കുടിയേറ്റം നടത്തുന്നതായി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇതിന് ചൈനയും പാകിസ്ഥാനും ഒളിഞ്ഞും മറഞ്ഞും പിന്തുണ നല്‍കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. നിയമവിരുദ്ധ കുടിയേറ്റം നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നത് മന: പൂര്‍വ്വവും മുന്‍ കൂട്ടിതയ്യാറാക്കിയ പദ്ധതി പ്രകാരവുമാണെന്ന് അദ്ദേഹം ആരോപിച്ചു. പാകിസ്ഥാന് നടത്തുന്ന നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ക്ക് ചൈന പിന്തുണ നല്‍കുകയാണ്.
ബംഗ്ലാദേശ് കുടിയേറ്റം നടത്തുന്നതില്‍ രണ്ട് കാരണങ്ങളുണ്ട്. അതില്‍ പ്രധാനം കാലവര്‍ഷ സമയത്തെ വെള്ളപ്പൊക്കവും സ്ഥലപരിമിതിയുമാണെന്ന് അദ്ദേഹം വൃക്തമാക്കി. നിയമവിരുദ്ധമായ കുടിയേറ്റം വികസനത്തിനും സുരക്ഷയ്ക്കും വ്യക്തിത്വത്തിനും പ്രശ്നം സൃഷ്ടിക്കുന്നുവെന്നും ബിബിന്‍ റാവത്ത് ചൂണ്ടിക്കാട്ടി. വികസനവും ജനസംഖ്യ തിട്ടപ്പെടുത്തുന്നതും വടക്ക് കിഴക്കന്‍ മേഖലയിലെ പ്രധാന പ്രശ്നനമാണ്. ഈ മേഖലയില്‍ ശരിയായ പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രത്തിന് സാധിക്കും. വികസനത്തിലൂടെ ജനങ്ങളെ സ്വാധീനിക്കാന്‍ സാധിക്കുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.