CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 18 Minutes 22 Seconds Ago
Breaking Now

നോട്ടിംഗ്ഹാമിൽ നോമ്പുകാല ദ്വിദിന കുടുംബ നവീകരണ ധ്യാനം നാളെയും മറ്റന്നാളും; റവ. ഫാ. ടോമി എടാട്ടും ജീസസ് യൂത്തും ശുശ്രൂഷകൾ നയിക്കും....

നോട്ടിംഗ്ഹാം: കുടുംബവിശുദ്ധീകരണവും വലിയ നോമ്പിന്റെ ചൈതന്യവും സ്വന്തമാക്കാനായി നോട്ടിംഗ്ഹാമിൽ വരുന്ന രണ്ട്‌ ദിവസങ്ങളിലായി വാർഷികധ്യാനം നടക്കും. നോട്ടിംഗ്ഹാം സെന്റ് അൽഫോൻസാ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ധ്യാനം നാളെയും മറ്റന്നാളുമായി (വെള്ളി, ശനി) സെന്റ്. പോൾസ് ലെന്റൻ ബുളിവാർഡ് പള്ളിയിലും ഓൾ സോൾസ് ദേവാലയത്തിലുമായി നടക്കും. 

മുതിർന്നവർക്കായി നടക്കുന്ന ധ്യാനത്തിന് സുപ്രസിദ്ധ ബൈബിൾ പ്രഭാഷകനും ധ്യാനഗുരുവും മനഃശാസ്ത്രപണ്ഡിതനുമായ റവ. ഫാ. ടോമി എടാട്ടും കുട്ടികൾക്കായി നടക്കുന്ന ശുശ്രൂഷകൾക്ക് ജീസസ് യൂത്ത് മിനിസ്ട്രിയും നേതൃത്വം നൽകും. നാളെ (വെള്ളി) രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെയും മറ്റന്നാൾ (ശനി) രാവിലെ 9.30 മുതൽ വൈകീട്ട് 4 മണി വരെയുമായിരിക്കും ശുശ്രൂഷകൾ. 

വി. കുർബ്ബാന, ദിവ്യകാരുണ്യആരാധന, ബൈബിൾ പ്രഭാഷണങ്ങൾ തുടങ്ങിയ തിരുക്കർമ്മങ്ങൾ വിശ്വാസികൾക്ക് നവ്യാനുഭവം പകരും. ധ്യാനത്തിനുള്ള ഒരുക്കങ്ങൾ വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങൾ, മതാധ്യാപകർ, വിമൻസ് ഫോറം ഭാരവാഹികൾ, വാർഡ് ലീഡേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയായി. തിരുവചന ചിന്തകളിലൂടെ ജീവിതത്തെ നവീകരിക്കുവാനും സമൃദ്ധമായ ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും എല്ലാവരെയും യേശുനാമത്തിൽ ധ്യാനദിവസങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു. 

ബിജു കുന്നയ്ക്കാട്ട്   





കൂടുതല്‍വാര്‍ത്തകള്‍.