CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 53 Minutes 34 Seconds Ago
Breaking Now

കെജ്രിവാള്‍, പിണറായി വിജയന്‍, ചന്ദ്രബാബു നായിഡു, ഒബാമ ഇവരാണ് എന്റെ ഹീറോസ്; മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി കമല്‍ഹാസന്‍; ഈ പേരിന്റെ അര്‍ത്ഥം എന്താണ്?

താന്‍ ഇടത്താണോ, വലത്താണോ എന്നായിരുന്നു ആളുകളുടെ ചോദ്യം

കാത്തിരിപ്പിന് വിട. ഇനി കമല്‍ഹാസന്‍ ഉലകനായകന്‍ മാത്രമല്ല തമിഴ് രാഷ്ട്രീയ നേതാവ് കൂടിയാണ്. വെറുമൊരു നടനായി മരിക്കാനല്ല ജനങ്ങളെ സേവിച്ച വ്യക്തിയായി മരിക്കാനാണ് തന്റെ മോഹമെന്ന് വ്യക്തമാക്കിയ ശേഷമാണ് കമല്‍ഹാസന്‍ മധുരൈയില്‍ എത്തിയ ആരാധകര്‍ക്ക് മുന്നില്‍ വെച്ച് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്. മക്കള്‍ നീതി മയ്യം എന്നാണ് പാര്‍ട്ടിക്ക് കമല്‍ നല്‍കിയ പേര്.

പീപ്പിള്‍സ് ജസ്റ്റിസ് ഫ്രണ്ട് എന്നാണ് മക്കള്‍ നീതി മയ്യം എന്ന പേരിന് അര്‍ത്ഥം. താന്‍ ഇടത്താണോ, വലത്താണോ എന്നായിരുന്നു ആളുകളുടെ ചോദ്യം. എന്നാല്‍ രണ്ട് പക്ഷത്തുമല്ല മധ്യത്തിലാണെന്ന് സൂചിപ്പിക്കാനാണ് മയ്യം എന്ന വാക്ക് തെരഞ്ഞെടുത്തതെന്ന് ഉലകനായകന്‍ ആരാധകരോട് പ്രഖ്യാപിച്ചു. കൈകള്‍ കോര്‍ത്ത് നില്‍ക്കുന്നതിന് നടുവിലൊരു നക്ഷത്രമാണ് പാര്‍ട്ടി ചിഹ്നം. മധ്യത്തിലുള്ള ഈ നക്ഷത്രം നിങ്ങള്‍ ഓരോരുത്തരുമാണെന്ന് കമല്‍ പ്രഖ്യാപിച്ചു.

ഞാന്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടായിരുന്നുയ ഇനി മുതല്‍ നിങ്ങളുടെ വീടുകളില്‍ കാണും. നിങ്ങളുടെ വീട്ടിലെ വിളക്കായി ഞാന്‍ മാറും, ആര്‍ത്തുവിളിച്ച ആരാധകരോട് താരം വ്യക്തമാക്കി. താന്‍ ഒരു നേതാവല്ലെന്നും ജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഒരു ഉപകരണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവര്‍ക്കും മേന്മയുള്ള വിദ്യാഭ്യാസം, ജാതി-മത കളികള്‍ക്ക് അവസാനം കുറിക്കണം, അഴിമതി തുടച്ചുനീക്കണം, ഇതാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യമെന്നും അദ്ദേഹം അടിവരയിട്ടു.

അരവിന്ദ് കെജ്രിവാള്‍, പിണറായി വിജയന്‍, ചന്ദ്രബാബു നായിഡു, ബരാക് ഒബാമ എന്നിവരാണ് തന്റെ പ്രചോദനങ്ങളെന്നും കമല്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി പ്രഖ്യാപന വേദിയിലെത്തിയ കെജ്രിവാള്‍ നാട്ടില്‍ ആശുപത്രികളും, റോഡും, സ്‌കൂളുമൊക്കെ വേണമെങ്കില്‍ കമല്‍ഹാസനൊപ്പം പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. വീഡിയോ സന്ദേശം നല്‍കിയ പിണറായി വിജയന്‍ താരത്തിന്റെ രാഷ്ട്രീയ പ്രവേശനം സംസ്ഥാനത്തെ രാഷ്ട്രീയ മേഖലയെ സമ്പുഷ്ടമാക്കുമെന്നായിരുന്നു പിണറായിയുടെ പ്രഖ്യാപനം.




കൂടുതല്‍വാര്‍ത്തകള്‍.