CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 37 Minutes 46 Seconds Ago
Breaking Now

നിരവ് മോദി-മെഹുല്‍ ചോക്‌സി ഗ്രൂപ്പുകളുടെ 94.52 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു; റോള്‍സ് റോയ്‌സും, പോര്‍ഷെയും ഉള്‍പ്പെടെ 9 ആഡംബര കാറുകളും ഇഡി പിടിച്ചു

ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ ഇരു പ്രതികളും നാടുവിട്ടതായാണ് വിവരം.

പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് 11,400 കോടി രൂപയുടെ തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തില്‍ നിരവ് മോദിയുടെയും, മെഹുല്‍ ചോക്‌സിയുടെയും സ്ഥാപനങ്ങളില്‍ റെയ്ഡ് തുടരുന്നു. ഇരുവരുടെയും മൂച്വല്‍ ഫണ്ടുകളും, ഷെയറുകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. 94.52 കോടിയുടെ സ്വത്താണ് ഇഡി പിടിച്ചെടുത്തത്.

നിരവ് മോദിയുടെ  അത്യാഡംബര കാറുകളും പിടിച്ചെടുത്തവയുടെ കൂട്ടത്തിലുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായാണ് സ്വത്ത് പിടിച്ചെടുക്കല്‍ നടത്തുന്നത്. 86.72 കോടിയുടെ സ്വത്തും ചോക്‌സി ഗ്രൂപ്പിന്റേതാണ്, ബാക്കി നിരവിന്റേതും. നിരവ് മോദിയുടെ അമ്മാവനാണ് ചോക്‌സി. ഇയാളാണ് ഗീതാഞ്ജലി ജെംസ് ഗ്രൂപ്പിന്റെയും, മറ്റ് ജ്വല്ലറി ബ്രാന്‍ഡുകളുടെയും പ്രൊമോട്ടര്‍.

റോള്‍സ് റോയ്‌സ് ഗോസ്റ്റ്, മെഴിസ്ഡസ് ബെന്‍സ്, പോര്‍ഷെ പാനാമെര, ഹോണ്ട കാറുകള്‍, ഫോര്‍ച്ച്യൂണര്‍, ഇന്നോവ എന്നിങ്ങനെയുള്ള കാറുകളുടെ നീണ്ട നിരയും റെയ്ഡ് ചെയ്ത് പിടിച്ചെടുത്തിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വന്‍തുക പറ്റിച്ചെന്ന പരാതിയില്‍ വിവിധ ഏജന്‍സികളാണ് ഇവര്‍ക്കെതിരെ അന്വേഷണം നടത്തുന്നത്.

ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ ഇരു പ്രതികളും നാടുവിട്ടതായാണ് വിവരം.




കൂടുതല്‍വാര്‍ത്തകള്‍.