CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 37 Seconds Ago
Breaking Now

ജൂനിയര്‍ ഡോക്ടര്‍ സമ്മര്‍ദവും ഉത്കണ്ഠയും താങ്ങാന്‍ കഴിയാതെ ജീവനൊടുക്കി; ആശുപത്രിയില്‍ ഷിഫ്റ്റ് കഴിഞ്ഞെത്തിയ ട്രെയിനി പീഡിയാട്രീഷ്യന്‍ മരുന്ന് അമിതമായി അകത്താക്കി മരണത്തെ പുല്‍കി; 26 വയസ്സുകാരിയ്ക്ക് പോലും താങ്ങാന്‍ കഴിയുന്നില്ല ഈ സമ്മര്‍ദം

ഉറങ്ങാനുള്ള വസ്ത്രം അണിഞ്ഞ് ആത്മഹത്യാ കുറിപ്പ് കൂടിഎഴുതിവെച്ചിരുന്നു ഈ പീഡിയാട്രിക് ഡോക്ടര്‍

ആശുപത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയ സോഫി സ്പൂണര്‍ക്ക് ഉത്കണ്ഠയെ അതിജീവിക്കാന്‍ കഴിഞ്ഞില്ല. കൈയിലുണ്ടായിരുന്ന മരുന്നുകള്‍ ആവശ്യത്തിലധികം കഴിച്ച് അവര്‍ ആശ്വാസം തേടിയത് മരണത്തിലാണ്. ഈസ്റ്റ് സസെക്‌സ് ബ്രൈറ്റണിലെ ജൂനിയര്‍ ഡോക്ടര്‍ സോഫിയാണ് ഉത്കണ്ഠ അമിതമായതോടെ ആത്മഹത്യ ചെയ്തത്. എന്‍ഗേജ്‌മെന്റ് കഴിഞ്ഞിരിക്കവെയാണ് സോഫിയുടെ ആത്മഹത്യ.

പ്രതിശ്രുത വരന്‍ ജോണി മില്ലര്‍ക്കൊപ്പം താമസിച്ചിരുന്ന ഫ്‌ളാറ്റിലാണ് സോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിക്ക് പോയി സുഹൃത്തുക്കള്‍ക്കൊപ്പം വൈകുന്നേരം കറങ്ങുകയും ചെയ്ത ശേഷമാണ് ഇവര്‍ ജീവനൊടുക്കിയത്. സോഫിയയെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ അന്വേഷിച്ചെത്തിയ മൂത്ത സഹോദരി ഡോ. റോസിയാണ് കിടപ്പുമുറിയിലെ തറയില്‍ മരിച്ചുകിടന്ന അനുജത്തിയെ കണ്ടെത്തിയത്.

ഉറങ്ങാനുള്ള വസ്ത്രം അണിഞ്ഞ് ആത്മഹത്യാ കുറിപ്പ് കൂടിഎഴുതിവെച്ചിരുന്നു ഈ പീഡിയാട്രിക് ഡോക്ടര്‍. ഏതാനും വര്‍ഷങ്ങളായി കഴിവുറ്റ ഡോക്ടര്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ (ബിപിഡി) നേരിട്ട് വരികയായിരുന്നു. മൂഡ് പെട്ടെന്ന് തന്നെ മാറുന്നതിനാല്‍ സന്തോഷമുള്ള അവസ്ഥയില്‍ നിന്നും വിഷാദത്തിലേക്ക് ഏതാനും മണിക്കൂറുകള്‍ കൊണ്ട് തന്നെ വഴുതിവീഴും. ഈ മാനസിക അവസ്ഥയ്ക്ക് സോഫിയ ചികിത്സ തേടിയിരുന്നു. ഇതിന്റെ ഭാഗമായി രണ്ട് മരുന്നുകളും കഴിച്ചിരുന്നു.

ഒരാഴ്ച നീണ്ട അവധിക്കാല ആഘോഷത്തിന് ശേഷമാണ് കഴിഞ്ഞ ഒക്ടോബറില്‍ ഡോ. സോഫിയ വെസ്റ്റ് സസെക്‌സിലെ വര്‍തിംഗ് ജനറല്‍ ഹോസ്പിറ്റലില്‍ ജോലിക്കായി തിരികെയെത്തിയത്. സോഫിയയുടെ അമ്മ ഒരു റിട്ടയേര്‍ഡ് ജിപിയാണ്. മകളുടെ മാനസിക അവസ്ഥ മൂലം പലപ്പോഴും ബുദ്ധിമുട്ടിയിരുന്നെന്ന് ഇവര്‍ വെളിപ്പെടുത്തി. യുകെ ജനസംഖ്യയില്‍ 2 ശതമാനം പേര്‍ക്ക് ബിപിഡി ഉണ്ടെന്നാണ് കണക്ക്. ചെറുപ്പക്കാരില്‍ ആത്മഹത്യ വര്‍ദ്ധിപ്പിക്കുന്നതും ഈ അവസ്ഥയാണ്.




കൂടുതല്‍വാര്‍ത്തകള്‍.