കേരള കൾച്ചറൽ അസോസിയേഷൻ റെഡിച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ജസ്റ്റിൻ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിലാണ് 2018 -19 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പ്രസിഡന്റ് അഭിലാഷ് സേവ്യർ, വൈസ് പ്രസിഡന്റ് ലെയ്സൺ ജെയ്സൺ, സെക്രട്ടറി ബെന്നി വർഗീസ്, ജോയിന്റ് സെക്രട്ടറി സാബു ഫിലിപ്പ്, ട്രഷറർ ജസ്റ്റിൻ ജോസഫ് എന്നിവരെ ഐക്യകണ്ഠമായി തിരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് രഞ്ജി വർഗീസ്, ബിജിമോൻ മാത്യു, ജിബു ജേക്കബ്, ഷാജി തോമസ്, റെജി ജോർജ്, പ്രവീൺ തോമസ്,
ആർട്സ് സെക്രട്ടറിമാർ: ജോർജ് ദേവസ്യ, ഡെയ്സി അഭിലാഷ്
കൗൺസിൽ നോമിനി: ജിജോ പോൾ, പോൾ ജോസഫ്.
സ്പോർട്സ് കോർഡിനേറ്റേഴ്സ്: ടോമി അഗസ്റ്റിൻ, ജസ്റ്റിൻ മാത്യു.
നേഴ്സസ് ഫോറം: ഷൈബി ബിജിമോൻ, മഞ്ജു വിക്ടർ,.
ഇന്റെർണൽ ഓഡിറ്റർ: ബിജു എബ്രഹാം
2012 ജനുവരി തുടക്കം കുറിച്ച കേസിലെ റെഡ്വിച്ച് ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ യുകെയിലെ മുഖ്യാധാര അസോസിയേഷനുകളിൽ ഒന്നായി മാറിയിരിക്കുന്നു. കേരളത്തിൽ നിന്നും കുടിയേറിയ നാനാജാതി മതസ്ഥരായ റെഡ്വിച്ച് മലയാളികൾ അവരുടെ സ്വപ്ന സാക്ഷാത്ക്കാരമായി രൂപം കൊടുത്ത കെസിഎ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി നിലകൊണ്ട് കുട്ടികളുടെയും മുതിർന്നവരുടെയും കലാസാംസ്കാരിക ഉന്നതിക്കായും ആവശ്യങ്ങളിൽ കൈത്താങ്ങായും നില കൊണ്ട് വരുന്നു.
കഴിഞ്ഞ ഒരു വർഷക്കാലം അസോസിയേഷന്റെ എല്ലാ പ്രവർത്തനങ്ങളിലും സഹകരിക്കുകയും സംഘടനയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത അംഗങ്ങൾക്ക് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് നന്ദി അറിയിച്ചു.
വാർത്ത: അഭിലാഷ് സേവ്യർ