CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 18 Minutes 27 Seconds Ago
Breaking Now

പേയിംഗ് ഗസ്റ്റിന് മീന്‍കറി വെച്ച് കൊടുത്തില്ല; വീട്ടുകാരെ മര്‍ദ്ദിച്ച ശേഷം മൂന്ന് വയസ്സുകാരിയെ തൂക്കിയെടുത്ത് തറയിലടിച്ചു; കുട്ടി ഗുരുതരാവസ്ഥയില്‍, 19-കാരന്‍ അറസ്റ്റില്‍

മാതാപിതാക്കള്‍ കേണപേക്ഷിച്ചിട്ടും ഇയാള്‍ അക്രമം തുടര്‍ന്നു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് കൗമാരക്കാനെ തടഞ്ഞത്

വീട്ടില്‍ പേയിംഗ് ഗസ്റ്റുകളെ താമസിപ്പിച്ചാല്‍ ഇത്രയും വലിയ ദുരന്തം വന്നുചേരുമെന്ന് ആ കുടുംബം സ്വപ്‌നത്തില്‍ പോലും കരുതിക്കാണില്ല. മൂന്ന് വയസ്സുള്ള പെണ്‍കുഞ്ഞാണ് ഇതിന്റെ ദുരന്തം അനുഭവിച്ച് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. മീന്‍കറി വെച്ച് കൊടുത്തില്ലെന്ന് ആരോപിച്ചാണ് 19-കാരനായ പേയിംഗ് ഗസ്റ്റ് വീട്ടിലെ കുഞ്ഞിനെ തൂക്കിയെടുത്ത് തറയിലടിച്ചത്. കുട്ടിയുടെ രക്ഷിതാക്കളെ ഇയാള്‍ മര്‍ദ്ദിക്കുകയും ചെയ്തു.

മുംബൈയിലെ കാണ്ടിവ്‌ലിയില്‍ താമസിച്ച് വരുന്ന കുടുംബത്തിനാണ് പേയിംഗ് ഗസ്റ്റ് ഈ തലവേദന സമ്മാനിച്ചത്. പച്ചക്കറി വില്‍പ്പനക്കാരായ ദമ്പതികള്‍ വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് മീന്‍കറി വെച്ച് നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രാത്രിഭക്ഷണത്തിന് നേരമായില്ലെന്നതിനാല്‍ ഇതിന് വീട്ടമ്മ തയ്യാറായില്ല.

കൂടാതെ മൂന്ന് വയസ്സുള്ള മകള്‍ക്കുള്ള ഭക്ഷണത്തിന്റെ കാര്യങ്ങള്‍ നോക്കണമെന്നും ഇവര്‍ വ്യക്തമാക്കി. ഇത് ചെറുപ്പക്കാരന് ഇഷ്ടമായില്ല. ഇവന്‍ സ്ത്രീയെ അസഭ്യം പറയാന്‍ തുടങ്ങിയതോടെ ഭര്‍ത്താവ് ഷറീഫ് മുസ്തഫ സ്ഥലത്തെത്തി. എന്നാല്‍ ഇതോടെ ഇയാള്‍ ദമ്പതികളെ മര്‍ദ്ദിക്കാന്‍ തുടങ്ങി. കുട്ടി കരഞ്ഞതോടെ ഇയാള്‍ കുഞ്ഞിനെ തൂക്കിയെടുത്ത് തറയില്‍ അടിക്കുകയായിരുന്നു.

മാതാപിതാക്കള്‍ കേണപേക്ഷിച്ചിട്ടും ഇയാള്‍ അക്രമം തുടര്‍ന്നു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് കൗമാരക്കാനെ തടഞ്ഞത്. കുഞ്ഞിനെ അടുത്തുള്ള ശതാബ്ദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 19-കാരനായ പേയിംഗ് ഗസ്റ്റിനെതിരെ കൊലപാതക കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.